CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 23 Minutes 23 Seconds Ago
Breaking Now

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കെത്തി; ഉറക്കത്തില്‍ പാമ്പ് കടിയേറ്റ് മരിച്ച് യുവാവ്, പാമ്പുകടിയേറ്റ ബന്ധുവിന്റെ നില ഗുരുതരം

സഹോദരന്‍ അരവിന്ദ് മിശ്രയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗോവിന്ദ് മിഷാര

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കെത്തിയ യുവാവും ഉറക്കത്തില്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഭവാനിപൂരിലാണ് സംഭവം. സഹോദരന്‍ അരവിന്ദ് മിശ്രയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗോവിന്ദ് മിഷാര. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിഷബാധയേറ്റ് മരിച്ച മിശ്രയുടെ ശവസംസ്‌കാര ചടങ്ങ് നടന്നത്. സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം അന്ന് രാത്രി കിടുന്നുറങ്ങുകയായിരുന്ന മിഷാരയേയും പാമ്പ് കടിക്കുകയായിരുന്നു.

ഗോവിന്ദ് മിഷാരക്ക് പുറമെ അതേ വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ഇവരുടെ ബന്ധുവായ ചന്ദ്രശേഖര്‍ പാണ്ഡെയ്ക്കും പാമ്പ് കടിയേറ്റതായി പൊലീസ് ഉദ്യോഗസ്ഥനായ രാധ രാമന്‍ സിംഗ് പറഞ്ഞു. പാണ്ഡെയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.ഗോവിന്ദ് മിഷാരയും ചന്ദ്രശേഖര്‍ പാണ്ഡെയും അരവിന്ദ് മിശ്രയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലുധിയാനയില്‍ നിന്ന് ഭവാനിപൂരില്‍ എത്തിയതായിരുന്നു. എംഎല്‍എ കൈലാഷ് നാഥ് ശുക്ല യുവാക്കളുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ഭവാനിപൂരിലെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.