വാട്ട്‌സാപ്പില്‍ ഇനി ഇഷ്ടമുള്ള ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാം. കഴിഞ്ഞ ദിവസമാണ് അപ്‌ഡേറ്റുമായി ആപ്പെത്തിയത്. അഞ്ച് ചാറ്റ് വരെ പിന്‍ ചെയ്തു വെയ്ക്കാനുള്ള ഓപ്ഷനുമായി വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.
പല ഗ്രൂപ്പുകളില്‍ നിന്നും ചാറ്റില്‍ നിന്നുമായി ആയിരത്തിലധികം മെസെജുകള്‍ പലരുടെയും ഫോണില്‍ കുന്നുകൂടുക പതിവാണ്. അത്തരം സമയങ്ങളില്‍ പലര്‍ക്കും ചാറ്റുകള്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. അവര്‍ക്കാണ് ഈ അപ്‌ഡേറ്റ് ഏറെ പ്രയോജനപ്രദമാവുക. നിലവില്‍ മൂന്ന് ചാറ്റ് വരെയാണ് ചാറ്റ് ഫീഡിന് മുകളിലായി പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത്. ഈ ഫീച്ചറിലാണ് വാട്ട്‌സാപ്പ് മാറ്റം കൊണ്ടുവരുന്നത്. വാട്ട്‌സാപ്പ് തുറക്കുമ്പോള്‍ തന്നെ പ്രാധാന്യമില്ലാത്ത ഗ്രൂപ്പുകളും മറ്റും സ്‌ക്രോള്‍ ചെയ്ത് താഴെ പോകാതെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ഉപയോക്താക്കള്‍ക്ക് കണ്ടെത്താം.