CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 13 Minutes 50 Seconds Ago
Breaking Now

ബ്രിസ്‌ക മുന്‍ പ്രസിഡന്റ് ജാക്‌സണ്‍ ജോസഫിന്റെ പിതാവ് ജോസഫ് ചിറയില്‍ തോമസ് നിര്യാതനായി

ബ്രിസ്‌ക മുന്‍ പ്രസിഡന്റും യുബിഎംഎ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവുമായ ജാക്‌സണ്‍ ജോസഫിന്റെ പിതാവ് ചങ്ങനാശ്ശേരി മാടപ്പള്ളി ജോസഫ് ചിറയില്‍ തോമസ് (84) നിര്യാതനായി .വാര്‍ധക്യ സഹജമായ ചില അസുഖങ്ങളുണ്ടായിരുന്നു.ഇന്നലെ ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു.ജാക്‌സന്‍ ഉടന്‍ നാട്ടിലേക്ക് പുറപ്പെടും. 

 

സംസ്‌കാരം ഞായറാഴ്ച 2.30ന് സെന്റ് ആന്റണീസ് ഫൊറോനാ ചര്‍ച്ച് ,കുറുമ്പനാടം

ഭാര്യ മറിയാമ്മ ജോസഫ്

ജെസീന ജോസഫ് (Late),ക്രിസ്റ്റീന ജോസഫ് (യുഎസ്എ),ജാക്‌സണ്‍ ജോസഫ് (യുകെ), ബ്ലെസന്‍ ജോസഫ് (കാനഡ)എന്നിവര്‍ മക്കളാണ്.

 

പരേതന്റെ വിയോഗത്തിലുള്ള വേദനയില്‍ ജാക്‌സന്റെ കുടുംബത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.

 ബ്രിസ്റ്റോളിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ വ്യക്തിയായിരുന്ന ജാക്‌സന്റെ പിതാവിന്റെ വിയോഗത്തില്‍ യുബിഎംഎ പ്രസിഡന്റ് ജോണ്‍ ജോസഫ് അനുശോചനമറിയിച്ചു. സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും വിയോഗത്തില്‍ അനുശോചനമറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.