CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 3 Seconds Ago
Breaking Now

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ചാക്കോ ലൂക്കിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

മാഞ്ചെസ്റ്റെര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രെസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലുക്ക് എടത്തിപ്പറമ്പില്‍ ( 82) ഇന്നലെ വൈകുന്നേരം നാട്ടില്‍ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശൂപത്രിയില്‍ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടന്ന് മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആലപ്പുഴ തണ്ണീര്‍മുക്കം പരേതനായ എടത്തിപ്പറമ്പില്‍ ലുക്ക് തോമസിന്റെ  (Ex മിലിറ്ററി) ഭാര്യയായിരുന്നു പരേത. മക്കള്‍: തോമസ് (Ritd HAL), ലൂസി (Ritd സൂപ്രണ്ടന്റ്, കോട്ടയം മെഡിക്കല്‍ കോളേജ്), ചാക്കോ ലുക്ക് (UK). മരുമക്കള്‍ : ലിസി നെല്ലിക്കുന്നത് (ബ്രഹ്മമംഗലം), സ്റ്റീഫന്‍ പുളിക്കത്തൊട്ടിയില്‍ (പേരൂര്‍), എല്‍സ കണിയാംപറമ്പില്‍ (UK). പരേത  കൊട്ടയം കുറുമള്ളൂര്‍ കരോട്ടുമന്നാകുളം കുടുംബാംഗമാണ്. പലതവണ UK യിലെ മാഞ്ചസ്റ്ററില്‍  മകന്‍ ചാക്കോ ലൂക്കിനെ സന്ദര്‍ശിച്ചിട്ടുള്ള അമ്മച്ചിയെ ഇവിടുത്തെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു. അമ്മച്ചിയുടെ വേര്‍പാടില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മൃതസംസ്‌കാരം കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പിന്നീട് നടത്തപ്പെടുന്നതായിരിക്കും.

 

വാര്‍ത്ത അയച്ചത്: റെന്‍സണ്‍ സഖറിയാസ് (മാഞ്ചസ്റ്റര്‍ )

 




കൂടുതല്‍വാര്‍ത്തകള്‍.