CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 44 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യൂകെ കരോള്‍ ഗാനമത്സരം '2023' ഡിസംബര്‍ 23 ന് വൂസ്റ്ററില്‍...കിടിലന്‍ സമ്മാനങ്ങള്‍

ബിര്‍മിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത  കമ്മീഷന്‍ ഫോര്‍ ക്വയര്‍ ഒരുക്കുന്ന ഓള്‍ യൂകെ കരോള്‍ ഗാനമത്സരം 2023' ഡിസംബര്‍ 23 ന് വൂസ്റ്ററിലെ ക്രോളി പാരിഷ് ഹാളില്‍ ഡിസംബര്‍ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ നടത്തപ്പെടുന്നു.ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന കരോള്‍ ഗാനമത്സരം 2023' ല്‍ യൂകെയിലുള്ള എല്ലാ ക്രിസ്തീയ സംഘടനകള്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. യു കെയില്‍ ഉള്ള എല്ലാ മതസ്ഥരായ ആളുകള്‍ക്കും സംഘടനകള്‍ക്കും  പങ്കെടുക്കുവാന്‍ പറ്റുന്ന രീതിയില്‍ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് .  മത്സരത്തില്‍ പങ്കുചേരുവാനാഗ്രഹിക്കുന്ന ടീമംഗങ്ങള്‍ £50 രജിസ്‌ട്രേഷന്‍ ഫീസ് അടച്ചു പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഡിസംബര്‍ 8 വെള്ളിയാഴ്ചയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതി.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

ജോമോന്‍ മാമ്മൂട്ടില്‍:07930431445

ഫാ.ജോസ് അഞ്ചാനിക്കല്‍:07534967966

രജിസ്റ്റര്‍ ചെയ്യാനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGeqGtmsZR8bB66cqzg/viewform

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.