വൈറ്റ്ഫീല്‍ഡിന് സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്ക് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.
കാടുഗോഡി എകെജി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി സൗന്ദര്യയും (23) മകള്‍ സുവിക്ഷയുമാണ് മരിച്ചത്.
ഇന്നലെ രാവിലെ 6 മണിക്കാണ് സംഭവം.
സ്വദേശമായ തമിഴ്‌നാട്ടിലെ കടലൂരില്‍ പോയി മടങ്ങിവരികയായിരുന്നു ഇവര്‍.
സംഭവ സ്ഥലത്തുവച്ചുതന്നെ സൗന്ദര്യയും ഒക്കത്തിരുന്ന കുഞ്ഞും മരിക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗും മൊബൈല്‍ ഫോണും സമീപത്ത് കണ്ട വഴിയാത്രക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സൗന്ദര്യയുടെ ഭര്‍ത്താവ് സന്തോഷ് കുമാര്‍ നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്.