CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 8 Seconds Ago
Breaking Now

ഇന്ത്യയുടെ വിവിധ കലാ സംസ്‌കാരങ്ങളെ കോര്‍ത്തിണക്കി ഹൈഷറീഫും സപാകും ചേര്‍ന്നുളള ദിവാലി ആഘോഷം .. കഥകും ഭരതനാട്യവും കുച്ചുപ്പുടിയും ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സും ഒക്കെയായി ഹൃദ്യമായ ദീപ കാഴ്ചകള്‍ സമ്മാനിച്ച് ഒരു ദിനം

ദീപ കാഴ്ചകളും ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സും നൃത്തവും പാട്ടും ഒക്കെയായി ദീപങ്ങളുടെ ആഘോഷമായ ദിവാലി വില്‍ഷയറില്‍ അവിസ്മരണീയമായി. ആഘോഷങ്ങള്‍ എപ്പോഴും ആവേശത്തോടെ കൊണ്ടാടുന്നവരാണ് പ്രവാസികള്‍. കഴിഞ്ഞ വെള്ളിയാഴ്ച സ്വിന്‍ഡനിലെ മെക്കയില്‍ വച്ച് സപാക്കിന്റെ ദിവാലി ഷോ ഗംഭീരമായി കൊണ്ടാടി. ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളെ കൂട്ടിച്ചേര്‍ത്ത് മനോഹരമായ ആവിഷ്‌കാരമാണ് ഒരുക്കിയിരുന്നത്. കഥകും ഭരതനാട്യവും കുച്ചിപ്പടിയും ഉള്‍പ്പെടെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ വേദിയെ മനോഹരമാക്കി.

വില്‍ഷെയറിലെ തന്നെ ഏറ്റവും വലിയ ദിവാലി പാര്‍ട്ടിയാണ് ഒരുക്കിയിരുന്നത്. ലോഡ് ലഫ്റ്റ്‌നന്റ് ഓഫ് വില്‍ഷയര്‍ മിസിസ് സാറാ റോസ് ട്രോങ്ടണ്‍ മുഖ്യ അതിഥിയായിരുന്നു.

സപാകിലെ പ്രൊജക്ട് ആന്‍ഡ് ടെക്‌നിക്കല്‍ ഹെഡും മലയാളിയുമായ റെയ്‌മോള്‍ നിധിരിയും ഹൈഷെറീഫ് പ്രദീപ് ഭരദ്വാജ്, സപാക് ചെയര്‍ പേഴ്‌സണ്‍ ഡോ ശിവാനി ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 

വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സ്വിന്‍ഡന്‍ തമിഴ് അസോസിയേഷന്‍, കന്നഡ അസോസിയേഷന്‍, ആഫ്രിക്കന്‍ ഡജെംബെ ഡ്രമ്മിങ്, മ്യൂസിക് മന്ത്ര എന്നിങ്ങനെ ഏവരേയും കൂട്ടിയിണക്കിയ ഫ്യൂഷന്‍ പ്രോഗ്രാം ഏവരുടേയും ഹൃദയം കീഴടക്കി.

സപാകിന്റെ പ്രവര്‍ത്തനം 15 വര്‍ഷം തികയാനിരിക്കുകയാണ്. കലകളെ പ്രോത്സാഹിപ്പിക്കാനുള്ള സപാകിന്റെ പരിശ്രമത്തിന്റെ ഉത്തര ഉദാഹരണമായി ദിവാലി ആഘോഷം മാറി.

പ്രൊഫഷണല്‍ കഥക് ഡാന്‍സര്‍ ഷീല മേത്തയുടെ ഹൃദ്യമായ പെര്‍ഫോമന്‍സ് ഏവരുടേയും ഹൃദയം കീഴടക്കി, ആഫ്രിക്കന്‍ ഡ്രമ്മിങ്, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പെര്‍ഫോമേഴ്‌സ്, ജെടിപി ട്രസ്റ്റ് എന്നിവരുടെ വിവിധ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.

രുചിയേറിയ ഇന്ത്യന്‍ ഡിന്നറും ഒരുക്കിയിരുന്നു.

കേരളത്തില്‍ നിന്ന് വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രോഗ്രാമുകള്‍, തമിഴ്‌നാട്ടില്‍ നിന്ന് ഭരത നാട്യം, ആന്ധ്രയില്‍ നിന്ന് കുച്ചിപ്പടി എന്നിങ്ങനെ വിവിധ നൃത്ത രൂപങ്ങള്‍ വേദിയില്‍ സമന്വയിക്കുകയായിരുന്നു. പിന്നീട് ഡിജെയും ഏവരേയും ആവേശത്തിലാഴ്ത്തി.

സപാകിലെ പ്രജക്ട് ആന്‍ഡ് ടെക്‌നിക്കല്‍ ഹെഡായി ചാര്‍ജ് ഏറ്റെടുത്ത റെയ്‌മോള്‍ നിധിരിയുടെ പ്രവര്‍ത്തനങ്ങളെ വേദിയില്‍ പ്രത്യേകം അഭിനന്ദിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് റെയ്‌സിങ്ങിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

20 മിനിറ്റോളം നീളുന്ന ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സ് കാണികള്‍ക്ക് മനോഹരമായ കാഴ്ചയാണ് സമ്മാനിച്ചത്.

മറക്കാനാകാത്ത ദിവാലി ആഘോഷമാണ് ഇക്കുറി സപാക് ഒരുക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.