CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 27 Seconds Ago
Breaking Now

കലാഭവന്‍ ലണ്ടന്‍ കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു

കേരള കലയും സാംസ്‌ക്കാരിക തനിമയും യുകെയിലും യൂറോപ്പിലും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ മുഖാമുഖമായുള്ള 'കളരിപ്പയറ്റ്' ക്ലാസുകള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നവംബര്‍ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് യുകെയിലെ എഡ്മണ്ടനിലുള്ള RAYNHAM പ്രൈമറി സ്‌കൂളില്‍ വെച്ച് ഒരു കളരിപ്പയറ്റ്  പരിശീലന കളരി സംഘടിപ്പിക്കുന്നു, എഡ്മണ്ടനിലുള്ള ANGEL INDIAN DANCE SCHOOL മായി ചേര്‍ന്നാണ്  ഈ പരിശീലന കളരി സംഘടിപ്പിക്കുന്നത്. കളരിപ്പയറ്റില്‍ നിരവധി വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മാസ്റ്റര്‍ : മനു സുനില്‍ കുമാറാണ് പരിശീലന കളരിക്ക് നേതൃത്വം നല്‍കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 

ഭുവനേഷ് : 07862273000 

ആര്‍ച്ച : 07552218883 

ജയ്‌സണ്‍ ജോര്‍ജ് : 07841613973 

kalabhavanlondon@gmail.com 

 




കൂടുതല്‍വാര്‍ത്തകള്‍.