CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 16 Seconds Ago
Breaking Now

കോംപസ് കൊണ്ടു കുത്തിയത് 108 തവണ ; നാലാം ക്ലാസുകാരനെ ആക്രമിച്ച് സഹപാഠികള്‍

നവംബര്‍ 24 നായിരുന്നു നാലാം ക്ലാസുകാരനെ മൂന്നു സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്.

കോംപസ് ഉപയോഗിച്ച് 108 തവണയോളം കുത്തി നാലാം ക്ലാസുകാരനെ സഹപാഠികള്‍ ആക്രമിച്ചതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ശിശുക്ഷേമ സമിതി പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

നവംബര്‍ 24 നായിരുന്നു നാലാം ക്ലാസുകാരനെ മൂന്നു സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. കുട്ടികളുടെ ഈ പ്രായത്തിലെ അക്രമ സ്വഭാവം അന്വേഷിക്കുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി. കുട്ടികളേയും അവരുടെ കുടുംബത്തിനേയും കൗണ്‍സിലിങ്ങിന് വിധേയമാക്കും.

അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്ന ആശങ്കയും അധികൃതര്‍ പങ്കുവച്ചു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.