CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 41 Seconds Ago
Breaking Now

കുടിയേറ്റ നിയന്ത്രണത്തിലെ 'എതിര്‍പ്പുകള്‍' മാറ്റിവെച്ച് ട്രഷറി; വരുന്നത് കുടിയേറ്റക്കാര്‍ക്കുള്ള 'പണികള്‍'? വേക്കന്‍സികളില്‍ വിദേശ ജോലിക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങളെ വിമര്‍ശിച്ച് ചാന്‍സലര്‍; യോഗ്യരായ ബ്രിട്ടീഷുകാരെ ജോലിക്കെടുക്കാന്‍ ഉപദേശവും

കുടിയേറ്റ ജോലിക്കാരുടെ മിനിമം സാലറി പരിധി ഉയര്‍ത്തുന്നത് ഇപ്പോള്‍ പരിഗണനയിലാണ്

ബ്രിട്ടനില്‍ കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് സുപ്രധാനമാണെന്ന നിലപാടിലായിരുന്നു ട്രഷറി വിഭാഗം. എന്നാല്‍ വര്‍ഷങ്ങളായുള്ള ആ നിലപാട് തിരുത്തുന്നതായി സൂചന നല്‍കി ചാന്‍സലര്‍ ജെറമി ഹണ്ട്. ഇമിഗ്രേഷന്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന് എതിരെയുള്ള എതിര്‍പ്പുകള്‍ അവസാനിപ്പിക്കുന്നതായാണ് ഹണ്ടിന്റെ വാക്കുകള്‍. 

വേക്കന്‍സികള്‍ രൂപപ്പെടുമ്പോള്‍ വിദേശത്ത് നിന്നുള്ള ജീവനക്കാരെ എത്തിക്കുന്ന സ്ഥാപനങ്ങളെ ചാന്‍സലര്‍ വിമര്‍ശിച്ചു. ബ്രിട്ടീഷ് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിലേക്കുള്ള 'വലിയ മാറ്റത്തിന്' സമയമായെന്ന് ചാന്‍സലര്‍ എംപിമാരോട് പറഞ്ഞു. ഇതുവഴി ജോലി ചെയ്യാതിരിക്കുന്ന ഇതിന് സാധിക്കുന്ന ആറ് മില്ല്യണ്‍ മുതിര്‍ന്നവരുടെ എണ്ണം ചുരുക്കാനും കഴിയുമെന്ന് ഹണ്ട് ചൂണ്ടിക്കാണിക്കുന്നു. Jeremy Hunt named Britain's new finance minister - BusinessToday

ഇമിഗ്രേഷന്‍ നില ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് അദ്ദേഹം സമ്മതിച്ചു. 'വേക്കന്‍സികളിലേക്ക് വിദേശത്ത് നിന്നും ആളുകളെ കൊണ്ടുവരുന്ന ബിസിനസ്സുകളുടെ രീതി തെറ്റാണ്. നമ്മുടെ നാട്ടില്‍ തന്നെ ജോലി ചെയ്യാതിരിക്കുന്നവരുണ്ട്, ജോലി ലഭിച്ചാല്‍ ഇവര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാം', ഹണ്ട് പറഞ്ഞു. 

ഷോര്‍ട്ടേജ് പട്ടികയില്‍ വരുന്ന ജോലികള്‍ക്ക് കുടിയേറ്റ തൊഴിലാളികളെ ഉപയോഗിക്കാന്‍ വഴിയൊരുക്കുന്ന സ്‌കീം റദ്ദാക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് സമ്മര്‍ദം നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ 745,000-ല്‍ എത്തിയത് നേരിടാനുള്ള വഴികളാണ് സുനാക് പരിശോധിക്കുന്നത്. ഈ ഘട്ടത്തിലാണ് കുടിയേറ്റ നിയന്ത്രണത്തിലെ എതിര്‍പ്പുകള്‍ ട്രഷറി ഉപേക്ഷിക്കുന്നത്. Rishi Sunak cancels meeting with Greek PM in row over 2,500-year-old  sculptures | World News - Hindustan Times

കുടിയേറ്റ ജോലിക്കാരുടെ മിനിമം സാലറി പരിധി ഉയര്‍ത്തുന്നത് ഇപ്പോള്‍ പരിഗണനയിലാണ്. ഇതോടൊപ്പം ഇവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതും, ചില മേഖലകളിലേക്ക് കുടിയേറ്റക്കാര്‍ വരുന്നതിന്റെ എണ്ണം നിയന്ത്രിക്കാനും ആലോചനയുണ്ട്. ഹെല്‍ത്ത് ജീവനക്കാര്‍, കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, തേപ്പ് ജോലിക്കാര്‍ എന്നിവരെല്ലാം ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.