CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Minutes 7 Seconds Ago
Breaking Now

നവ്യാനുഭവമുണർത്തി ആറാമത് കുറുവിലങ്ങാട്‌ സംഗമം അവിസ്മരണീയമായി.

കുറുവിലങ്ങാടിന്റെ സാംസ്‌കാരിക പൈതൃകവും മഹത്വവും എന്നും മനസ്സില്‍ സൂക്ഷിക്കുന്ന യുകെയിലെ കുറുവിലങ്ങാട് നിവാസികളുടെ ആറാമത് കുടുംബസംഗമം നവ്യാനുഭവമായി.

ലണ്ടനടുത്ത് ഹെയ്സിൽ സംഘടിപിച്ച ഇത്തവണത്തെ കുടുംബ സംഗമത്തിൽ പങ്കെടുക്കുവാനായി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുറവിലങ്ങാട്‌ സ്വദേശികളും മാർത്താമറിയം ഫെറോന പള്ളിയുടെ കീഴിലുള്ള ഇടവകകളിലെ അംഗങ്ങളും വിവാഹത്തിലൂടെ കുറവിലങ്ങാടുമായി ബന്ധമുള്ളവരും ദേവമാത കോളേജിലെ പൂർവ വിദ്യാർത്ഥികളും അടക്കം നൂറ് കണക്കിന് ആളുകളാണ്‌ ആവേശപൂർവ്വം എത്തി ചേർന്നത്. 


സിൽജൻ ജോണിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സംഗമാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജോസഫ്‌ ഓലേടത്ത് നിർവഹിച്ചു. സെബാസ്റ്റ്യൻ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. സി. എം. ജോസഫ്‌ , ദിലീപ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബിന്നി മനോജ്‌ ഏവർക്കും സ്വാഗതം ആശംസിച്ചു.സംഗമത്തിന് മാറ്റ് കൂട്ടുവാനായി കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച ഗാനമേള, നൃത്തങ്ങൾ, കോമഡി സ്കിറ്റ്, ചിരിമാല തുടങ്ങിയ കലാപരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ച് പറ്റി. സില്‍ജൻ ജോണിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗാനമേളയില്‍ ജാസ്മിന്‍ തമ്പി, സിയാന സില്‍ജന്‍ , ജെസ്വിന്‍ ജോസഫ്, സിയോണ ഷൈബി, സി.എ. ജോസഫ്, ജിയാന സന്ദീപ് എന്നിവരും ഹൃദ്യമായ ഗാനങ്ങള്‍ ആലപിച്ചു. അമിയോ റോസ് സൈമണ്‍, അബിയെല്‍ സൈമണ്‍ , ആന്‍ജലീന്‍ സജി, ആന്‍മരിയാ സജി, അലക്‌സ് ജോസഫ്, സൈബിന്‍ സോണി, സിയാന സില്‍ജന്‍ എന്നിവരുടെ വൈവിദ്ധ്യമാര്‍ന്ന സിനിമാറ്റിക് ഡാന്‍സുകള്‍ ഏറെ ആകര്‍ഷണീയമായിരുന്നു.


കേരളീയരുടെ സവിശേഷ വസ്ത്രമായ മുണ്ടിനെ ആസ്പദമാക്കി, ജോയല്‍ ജോസഫ്, ജീന്‍സ് ഈഴറേട്ട, ജെസ്‌വിന്‍ ജോസഫ്, ബോണി സെബാസ്റ്റ്യൻ, ബെനീറ്റോ സെബാസ്റ്റ്യൻ,എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച കോമഡി സ്‌കിറ്റും ശ്രോതാക്കളുടെ പങ്കാളിത്തത്തോടെ സി.എ. ജോസഫ് അവതരിപ്പിച്ച ചിരിമാല എന്ന ഹാസ്യ കലാപരിപാടിയും അവതരണത്തിൽ ഉന്നത നിലവാരം പുലര്‍ത്തി.


സംഗമത്തില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ക്കുള്ള പ്രത്യേക സമ്മാനം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട സോണി സെബാസ്റ്റ്യനും മോളി സോണിയും ചേര്‍ന്ന് മുതിര്‍ന്ന അംഗമായ സെബാസ്റ്റ്യൻ ജോസഫില്‍നിന്നും ഏറ്റുവാങ്ങി. കൂടാതെ എല്ലാവര്‍ക്കും "കുറുവിലങ്ങാട് സംഗമം 2013" എന്ന് ആലേഖനം ചെയ്ത ഉപഹാരവും മാർത്താമറിയം പള്ളിയുടെ കലണ്ടറും സംഘാടകര്‍ വിതരണം ചെയ്തു.


തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ബെന്നി ബ്രോമ്ലി, സൈമണ്‍ ജോസഫ്, ദിലീപ് മാത്യു, സോണി സെബാസ്റ്റ്യൻ, സന്ദീപ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. അടുത്ത വര്‍ഷത്തെ സംഗമം സൗത്ത് ആംപ്ടണില്‍ നടത്തുവാനും തീരുമാനിച്ചു. ഇത്തവണത്തെ സംഗമം അവിസ്മരണീയമാക്കിയതിന് ജോമോന്‍ കുന്നേല്‍ നന്ദിപറഞ്ഞു. വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടെ സംഗമാഘോഷ പരിപാടികള്‍ പര്യവസാനിച്ചു. 


കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.