CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 10 Seconds Ago
Breaking Now

നൊസ്റ്റാൾജിയ: സേക്രട്ട് ഹാർട്ട്‌ 2013 സ്കൂൾ ജീവിതത്തിലേക്ക് മടങ്ങിയ ദിവസം

വൂസ്റ്ററിൽ വച്ച് നടത്തപ്പെട്ട പയ്യാവൂർ സേക്രട്ട് ഹാർട്ട്‌ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം.

പൂർവ്വ വിദ്യാർത്ഥിയായ ഫാദർ സിറിൾ ഇടമനയുടെ വിശുദ്ധ കുർബാനയോടെ തുടങ്ങി. ജീവിതത്തിൽ വലിച്ചെറിയപ്പെടേണ്ട കല്ലുകളെ അപ്പമാക്കാതെ വലിച്ചെറിയുക എന്നത് ഏതു ജീവിത സാഹചര്യങ്ങളുടെയും വിജയത്തിന് ആധാരമാണെന്നും, നമ്മുടെ പ്രയത്നങ്ങളെക്കാളുപരി ദൈവത്തിന്റെ കാര്യമാണ് നമ്മുടെ വിജയ രഹസ്യമെന്നും ദിവ്യബലിയിലെ സന്ദേശത്തിൽ ഫാദർ സിറിൾ പറഞ്ഞു.

ഉത്ഘാടനത്തിനായി 1968-1969 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പാസ്സായ ത്രേസ്യാമ്മ പുന്നൂറയുടെ സാന്നിധ്യവും സന്ദേശവും ശ്രദ്ധേയമായി. സംഗമത്തിനെത്തിയ മൂത്ത അളിയനും സ്കൂളിലെ പൂർവ്വ അധ്യാപകനുമായ അലക്സാണ്ടർ ഈഴറാത്തും മൂത്ത നാത്തൂനായ റീന ഇളമ്പാശ്ശേരിയും ആശംസകളേകി. 


കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും, എല്ലാ പ്രായക്കാർക്കുമായി നടത്തിയ മത്സര ഇനങ്ങളും, മൂരിക്കുന്നേൽ സജി മെമ്മോറിയൽ, മേരി നന്തിയാട്ട് മെമ്മോ റി യൽ എവർ റോളിംഗ് ട്രോഫികൾക്കു വേണ്ടിയുള്ള വടം വലി മത്സരങ്ങളും, വൂസ്റ്ററിലെ മണ്‍സൂണ്‍ റെസ് റ്റോറന്റിന്റെ ഭക്ഷണവും ആസ്വദിച്ച്‌ വൈകുന്നേരം 6 മണിയോടെ ഒരു വട്ടം കൂടി സേക്രട്ട് ഹാർട്ടിന്റെ തിരുമുറ്റതെത്തിയ പ്രതീതിയോടെ എല്ലാവരും മടങ്ങി.സംഗമത്തിനെത്തിയവരിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം ഇളമ്പാശ്ശേരി കുടുംബത്തിൽ നിന്നുമായിരുന്നു.


അടുത്ത വർഷം ജോഷി ചെറുകരയുടെ നേതൃത്വത്തിൽ ലിംഗണ്‍ഷയറിൽ വച്ച് നൊസ്റ്റാൾജിയ സേക്രട്ട് ഹാർട്ട്‌ നടത്തുവാൻ തീരുമാനിച്ചു. 





കൂടുതല്‍വാര്‍ത്തകള്‍.