രാഷ്ട്രീയപരമായ നടി കങ്കണ റണാവത്തിന്റെ പ്രസ്താവനകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബിജെപിയെ പിന്തുണയ്ക്കാറുള്ള താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും വളരെക്കാലമായി ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി പറയുകയാണെങ്കില്‍ മത്സരിക്കുമെന്ന് കങ്കണ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇപ്പോഴിതാ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് കങ്കണ. നടി നായികയാകുന്ന വരാനിരിക്കുന്ന 'റസാക്കര്‍: സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രതികരണം.
'ഞാന്‍ എമര്‍ജന്‍സി എന്നൊരു സിനിമ ചെയ്യുന്നുണ്ട്. ആ സിനിമ കണ്ടു കഴിഞ്ഞാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കില്ല' എന്നായിരുന്നു ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്. അതേസമയം, കങ്കണയുടെ തന്നെ സംവിധാനത്തിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ചിത്രമാണ് എമര്‍ജന്‍സി.