CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 38 Seconds Ago
Breaking Now

ടോറികളുടെ ജനപ്രീതി ഇടിഞ്ഞുതാണു; ഋഷി സുനാക് പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും കുറഞ്ഞ പോള്‍ റേറ്റിംഗ്; 25 പോയിന്റുകളുടെ ബലത്തില്‍ മുന്നേറി ലേബര്‍ പാര്‍ട്ടി; വരുന്ന ആഴ്ചകള്‍ സുനാകിന് അഗ്നിപരീക്ഷ

ടോറികള്‍ താഴേക്ക് പോകുന്നുവെന്ന് വ്യക്തമാകുന്നതോടെ എതിരാളികള്‍ തലപൊക്കാന്‍ തുടങ്ങും

ഋഷി സുനാക് പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തിലേക്ക് താഴ്ന്ന് ടോറികള്‍. റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പ്രകാരമാണ് വോട്ടര്‍മാര്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനം പിന്തുണ മാത്രമാണുള്ളതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും മൂന്ന് പോയിന്റാണ് ഇടിഞ്ഞത്. 

അതേസമയം ലേബര്‍ പാര്‍ട്ടിയുടെ ലീഡ് 25 പോയിന്റ് വര്‍ദ്ധിച്ചു. 46 ശതമാനം ബ്രിട്ടീഷുകാരും ഇപ്പോള്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. ഒരു പോയിന്റ് വര്‍ദ്ധനവാണ് ഇത്. റിഫോം യുകെയ്ക്ക് 12 ശതമാനം വോട്ട് വിഹിതമുണ്ട്. തുടര്‍ച്ചയായ പത്താം തവണയാണ് മുന്‍ യുകെഐപി നേതാവ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് പ്രവചിക്കപ്പെടുന്നത്. Mr Sunak received a net approval rating of -25 per cent. This was the lowest approval rating Mr Sunak has ever recorded in Redfield & Wilton's polling as either PM or Chancellor

ഇതിന് മുന്‍പ് 21 ശതമാനം വോട്ട് വിഹിതത്തിലേക്ക് ടോറികള്‍ വീണത് 2022 ഒക്ടോബര്‍ 23-നാണ്. ലിസ് ട്രസിന്റെ ഇടിത്തീ പോലുള്ള ഇടക്കാല ഭരണത്തിന് ശേഷം ഋഷി സുനാക് അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഈ അവസ്ഥ. എന്നാല്‍ സാമ്പത്തികമായി രാജ്യത്തെ പിടിച്ചുനിര്‍ത്തുകയും, മുന്നോട്ട് നയിക്കുകയും ചെയ്ത ശേഷവും വോട്ട് വിഹിതം കൂടുന്നില്ലെന്നത് സുനാകിന് കനത്ത തിരിച്ചടിയാണ്. 

ടോറികള്‍ താഴേക്ക് പോകുന്നുവെന്ന് വ്യക്തമാകുന്നതോടെ എതിരാളികള്‍ തലപൊക്കാന്‍ തുടങ്ങും. ഇതോടെ വരുന്ന ആഴ്ചകളില്‍ സുനാകിന്റെ പ്രധാനമന്ത്രി പദത്തിന് കനത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരും. കൂടാതെ പുറത്തുവരാന്‍ ഇരിക്കുന്ന പുതിയ സാമ്പത്തിക കണക്കുകളില്‍ പണപ്പെരുപ്പം ഉയരുന്നുവെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഇത് സുനാകിന് മറ്റൊരു തിരിച്ചടിയാകും. 




കൂടുതല്‍വാര്‍ത്തകള്‍.