CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 37 Seconds Ago
Breaking Now

എന്‍എച്ച്എസിന്റെ ധനകാര്യ സ്ഥിതി വളരെ മോശം; ആരോഗ്യ സേവനങ്ങള്‍ തകരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കൈയിലുള്ള പണം രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ നല്‍കാന്‍ അപര്യാപ്തമെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ്

നിലവിലെ ഫണ്ടിംഗ് ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകാനാണ് ഉപകരിക്കുകയെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ധനകാര്യ സ്ഥിതി വളരെ പരിതാപകരമാണെന്ന് വൈറ്റ്ഹാളിലെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ്. കൂടുതല്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ച നേരിടുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നല്‍കുന്ന പണം ഫണ്ടിലെ കുറവുകള്‍ ചേര്‍ന്നതോടെ ധനസ്ഥിതി മോശമാകുകയും, രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണെന്ന് എന്‍എഒ ചൂണ്ടിക്കാണിച്ചു. 

ആളുകളുടെ ആരോഗ്യം മോശമാകുന്ന സാഹചര്യം നേരിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ എത്ര തുക ലഭിച്ചാലാണ് ഹെല്‍ത്ത് സര്‍വ്വീസ് അതിന്റെ കാലുകളില്‍ തിരിച്ചെത്തുകയെന്ന് എന്‍എഒ കൃത്യമായി പ്രതിപാദിച്ചിട്ടില്ല. വര്‍ഷത്തില്‍ 38 ബില്ല്യണ്‍ പൗണ്ട് അധികം അനുവദിച്ചാലാണ് ഇതിന് ശേഷിയുണ്ടാകുകയെന്ന് ഒരു ബുദ്ധികേന്ദ്രം അടുത്തിടെ കണക്കാക്കിയിരുന്നു. NHS will not get extra funding to boost workforce, says health secretary -  Pulse Today

ഇതോടെ എന്‍എച്ച്എസിനെ രക്ഷപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഇതിന് സാധിക്കുമോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. സുപ്രധാനമായ തോതില്‍ പണം ഒഴുക്കാതെ സര്‍ജറിയിലും, എ&ഇ പരിചരണത്തിലും വെയ്റ്റിംഗ് ടൈം കുറയ്ക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ അമിതമായി പണം ചെലവാക്കുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളുടെ എണ്ണം വളരുന്നതും ആശങ്കയാണ്. ഇതിനെതിരെ എന്‍എഒ റിപ്പോര്‍ട്ടില്‍ ശക്തമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുണ്ട്. 

നിലവിലെ ഫണ്ടിംഗ് ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകാനാണ് ഉപകരിക്കുകയെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രോഗികളുടെ എണ്ണമേറുന്ന അവസ്ഥയില്‍ ബജറ്റ് ഉത്തേജനം നല്‍കിയാല്‍ മാത്രമാണ് എന്‍എച്ച്എസിന് പിടിച്ചുനില്‍ക്കാന്‍ കഴിയുക. ക്യാന്‍സര്‍, ഹൃദ്രോഗം, ഡിമെന്‍ഷ്യ, മറ്റ് കൊലയാളി രോഗങ്ങള്‍ എന്നിവയെല്ലാം സമീപഭാവിയില്‍ കുത്തനെ വര്‍ദ്ധിക്കുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.