CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 53 Minutes 20 Seconds Ago
Breaking Now

നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 5.5% ശമ്പളവര്‍ദ്ധന നല്‍കിയാല്‍ പണപ്പെരുപ്പത്തിന് തീകൊളുത്തും? ലക്ഷക്കണക്കിന് പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തെ മറികടന്ന് വര്‍ദ്ധന നല്‍കുന്നത് തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി ഇക്കണോമിസ്റ്റുകള്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും 5.5% വീതം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നടപടിയില്‍ ഒപ്പുവെയ്ക്കുമെന്നാണ് സൂചന

പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തെ മറികടന്നുള്ള ശമ്പളവര്‍ദ്ധന അനുവദിച്ചാല്‍ ഇത് പണപ്പെരുപ്പത്തെ ഉത്തേജിപ്പിക്കലാകുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദഗ്ധര്‍. ലക്ഷക്കണക്കിന് വരുന്ന പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധന നല്‍കാനാണ് സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

എന്നാല്‍ മിനിമം വേജ് വര്‍ദ്ധിപ്പിച്ച് കൊണ്ട് ഇത് നടപ്പാക്കുന്നത് കര്‍ശന നടപടികളിലൂടെ നിയന്ത്രിച്ച് നിര്‍ത്തുന്ന പണപ്പെരുപ്പത്തിന് തീകൊളുത്തലായി മാറുമെന്നാണ് മുന്നറിയിപ്പ്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും 5.5% വീതം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നടപടിയില്‍ ഒപ്പുവെയ്ക്കുമെന്നാണ് സൂചന. ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ബജറ്റിനെ അധികരിക്കുന്നതാണ് തുക. UK PM Keir Starmer begins post-Brexit 'reset' with European Union |  Nagaland Post

നിലവില്‍ 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്ന സ്ഥിതിയിലാണ് 5.5% വര്‍ദ്ധന വലുതായി അനുഭവപ്പെടുന്നത്. എന്നാല്‍ ഇതിന് 3.5 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് കരുതുന്നത്. പൊതുമേഖലയ്ക്ക് ഒന്നാകെ ഈ തരത്തില്‍ വര്‍ദ്ധന അനുവദിക്കാന്‍ 10 ബില്ല്യണ്‍ പൗണ്ടും വേണ്ടിവരും. വമ്പന്‍ വര്‍ദ്ധനവുകള്‍ സ്വകാര്യ മേഖലയിലും ശമ്പളവര്‍ദ്ധനവിലേക്ക് നയിക്കുകയും, ശമ്പള-വിലക്കയറ്റ അനുപാതം കുതിച്ചുയര്‍ന്ന് പണപ്പെരുപ്പം വീണ്ടും ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ശക്തി കാണിക്കാന്‍ ശ്രമിക്കുന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ നിന്നുകൊടുത്താല്‍ അടുത്ത ചര്‍ച്ചകളില്‍ അവര്‍ ആവശ്യങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മിനിമം വേജ് വര്‍ദ്ധിപ്പിക്കുന്നതും, ശമ്പളവര്‍ദ്ധനവ് അനുവദിക്കുന്നതും എല്ലാം ഒരുമിച്ച് നടപ്പാക്കിയാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാന്‍ കാലതാമസം നേരിടുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.