CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 54 Minutes 43 Seconds Ago
Breaking Now

വിചാരിച്ചത് പോലെയല്ല കാര്യങ്ങള്‍! ഓട്ടം ബജറ്റില്‍ 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ വരുത്താന്‍ ലേബര്‍ നിര്‍ബന്ധിതമായേക്കും; ഭയപ്പെട്ടതിലും മോശമാണ് ഖജനാവിന്റെ അവസ്ഥയെന്ന് സമ്മതിച്ച് സ്റ്റാര്‍മര്‍; മുന്നറിയിപ്പുമായി മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്യോഗസ്ഥന്‍

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച ശേഷമാണ് ലേബര്‍ ഗവണ്‍മെന്റ് ഇതിനുള്ള നീക്കം നടത്തുന്നത്

ഓട്ടം ബജറ്റില്‍ 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ നടത്താന്‍ ലേബര്‍ നിര്‍ബന്ധിതമാകുമെന്ന് മുന്നറിയിപ്പ്. പൊതുഖജനാവിന്റെ സ്ഥിതി വിചാരിച്ചതിലും മോശമാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചതിന് പിന്നാലെയാണ് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് വരുന്നത്. 

രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ കുറിച്ചുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ അടിയന്തര റിവ്യൂ നികുതി വര്‍ദ്ധനവുകളിലേക്ക് നയിക്കുമെന്ന് മൈക്കിള്‍ സോണ്ടേഴ്‌സ് മുന്നറിയിപ്പില്‍ പറയുന്നു. ആസ്തിയിലും, പാരമ്പര്യ സ്വത്തിലുമാണ് പ്രധാനമായും നികുതികള്‍ ഉയരുക. ഖജനാവിന്റെ സ്ഥിതി വ്യക്തമാക്കുന്ന റിവ്യൂ ചാന്‍സലര്‍ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. Rishi Sunak sets gracious tone as interim UK Opposition Leader

നികുതി വര്‍ദ്ധനവുകള്‍ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ വേണ്ടി വരുമെന്ന് ചാന്‍സലര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തെ ടോറി ഗവണ്‍മെന്റിന്റെ ചെലവാക്കലുകളാണ് പ്രതിസന്ധി സമ്മാനിച്ചതെന്നാണ് ഇവരുടെ പക്ഷം. അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കി കുറ്റം ടോറികളുടെ തലയില്‍ ചുമത്താനാകും ചാന്‍സലര്‍ ശ്രമിക്കുകയെന്ന് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മുന്‍ അംഗമായിരുന്ന സോണ്ടേഴ്‌സ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച ശേഷമാണ് ലേബര്‍ ഗവണ്‍മെന്റ് ഇതിനുള്ള നീക്കം നടത്തുന്നത്. ടോറി ഗവണ്‍മെന്റിന്റെ ഭരണകാലമാണ് ഈ ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് പ്രധാനമന്ത്രി സഭയില്‍ ആരോപിച്ചത്. ഇത് മുതലാക്കി നികുതി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.