CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 12 Seconds Ago
Breaking Now

4 ശതമാനത്തില്‍ താഴെയുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ യുകെയില്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്തി; നേഷന്‍വൈഡിന്റെ മോര്‍ട്ട്‌ഗേജ് ഡീല്‍ വീട് വാങ്ങുന്നവര്‍ക്ക് സമ്മറില്‍ ലാഭം സമ്മാനിക്കുമെന്ന പ്രതീക്ഷയില്‍ ബ്രോക്കര്‍മാര്‍

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് ചെലവുകള്‍ കുത്തനെ കുതിക്കുന്ന അവസ്ഥയായിരുന്നു

4 ശതമാനത്തില്‍ താഴെയുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഫെബ്രുവരിക്ക് ശേഷം ആദ്യമായി തിരിച്ചെത്തി. വീട് വാങ്ങുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഡീല്‍ വരാനിരിക്കുന്ന കാലത്തിന്റെ ശുഭസൂചനയാണ് നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ബ്രോക്കര്‍മാര്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട തോതിലേക്ക് പണപ്പെരുപ്പം താഴ്‌ന്നെങ്കിലും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ജാഗ്രതയോടെ കാത്തിരിക്കുകയാണ്. 

ബുധനാഴ്ച മുതല്‍ രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പ്രൊഡക്ടുകളില്‍ 0.25 ശതമാനം പോയിന്റ് വെട്ടിക്കുറയ്ക്കുമെന്നാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. മാറ്റങ്ങളുടെ ഭാഗമായി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ 3.99 ശതമാനത്തില്‍ ലഭിക്കും. പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 60% കടമെടുക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകും. UK mortgage rate cuts gather pace

ഇതിന് മുന്‍പ് 4 ശതമാനത്തില്‍ താഴെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീല്‍ ലഭ്യമായത് ഫെബ്രുവരി അവസാനമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി എച്ച്എസ്ബിസി, ഹാലിഫാക്‌സ് ഉള്‍പ്പെടെയുള്ള ലെന്‍ഡര്‍മാര്‍ പുതിയ ഫിക്‌സഡ് ഡീലുകളുടെ ചെലവ് കുറയ്ക്കുന്നുണ്ട്. സമ്മറില്‍ വീട് വാങ്ങാനും, റീമോര്‍ട്ട്‌ഗേജ് ചെയ്യാനും ഉദ്ദേശിക്കുന്നവര്‍ക്ക് ലാഭത്തില്‍ കാര്യങ്ങള്‍ നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് ചില മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് ചെലവുകള്‍ കുത്തനെ കുതിക്കുന്ന അവസ്ഥയായിരുന്നു. 2022 സെപ്റ്റംബറില്‍ ലിസ് ട്രസിന്റെ മിനി ബജറ്റ് മുതലാണ് പുതിയ ഫിക്‌സഡ് റേറ്റുകള്‍ കുതിച്ചുയര്‍ന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇത് കുത്തനെ താഴ്ന്നത്. ആഗസ്റ്റില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് കരുതുന്നത്. ഇതിനിടയിലും മോര്‍ട്ട്‌ഗേജ് നിരക്ക് കുറയ്ക്കാന്‍ ലെന്‍ഡര്‍മാര്‍ തയ്യാറാകുന്നത് ഇതിന് ശേഷം മാറ്റം വന്നേക്കാമെന്ന നിരീക്ഷണത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.