CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 16 Seconds Ago
Breaking Now

കുതിച്ചുയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു; പലിശ നിരക്ക് വര്‍ദ്ധനവുകള്‍ 320,000 മുതിര്‍ന്നവരെ ദാരിദ്ര്യത്തിലാക്കി; 2021 ഡിസംബര്‍ മുതലുള്ള അവസ്ഥ ഭയാനകമെന്ന് ഐഎഫ്എസ്

2021 ഡിസംബറില്‍ 0.1 ശതമാനത്തില്‍ നിലനിന്ന ബേസ് റേറ്റാണ് തുടര്‍ച്ചയായി 14 തവണ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 5.25 ശതമാനത്തിലെത്തിച്ചത്

യുകെയിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയില്‍ തൊട്ട അവസ്ഥയിലാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് വര്‍ദ്ധനവുകളാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളെ ഈ അവസ്ഥയില്‍ എത്തിച്ചത്. എന്നാല്‍ 1980-കള്‍ക്ക് ശേഷമുള്ള പലിശ നിരക്കുകളുടെ കുത്തനെയുള്ള വര്‍ദ്ധനവ് ഏകദേശം 320,000 മുതിര്‍ന്ന ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് ടൈംബോംബ് പോലെ പൊട്ടിത്തെറിക്കുന്നതായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹോം ലോണ്‍ പുതുക്കുകയോ, പുതുതായി ലോണ്‍ എടുക്കുകയോ ചെയ്തവരുടെ കൈയില്‍ കിട്ടുന്ന വരുമാനം കുത്തനെ ഇടിഞ്ഞതായി ഐഎഫ്എസ് റിപ്പോര്‍ട്ട് കണ്ടെത്തി. Andrew Bailey: who is the Bank of England governor – and is his job safe? |  Andrew Bailey | The Guardian

ചില കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ട് അധികം വേണ്ടിവന്നതായാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതാണ് 2021 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ കാലയളവില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കിടയില്‍ ദാരിദ്ര്യ നിരക്ക് 1.4 ശതമാനം പോയിന്റ് ഉയര്‍ത്താന്‍ വഴിയൊരുക്കിയത്. 

2021 ഡിസംബറില്‍ 0.1 ശതമാനത്തില്‍ നിലനിന്ന ബേസ് റേറ്റാണ് തുടര്‍ച്ചയായി 14 തവണ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 5.25 ശതമാനത്തിലെത്തിച്ചത്. ഇതോടെ ലക്ഷക്കണക്കിന് ഭവനഉടമകള്‍ക്ക് കടമെടുപ്പ് ചെലവുകളില്‍ കുതിച്ചുചാട്ടം നേരിട്ടു. നിലവില്‍ ഈ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് തയ്യാറായിട്ടുമില്ല. നിരക്കുകള്‍ ഉയരുന്നതിന് മുന്‍പ് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ എടുത്തവരാണ് ആശ്വാസത്തില്‍ നില്‍ക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.