CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 6 Seconds Ago
Breaking Now

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പദവിയിലേക്ക് ആദ്യമായി ഒരു പുരുഷ നഴ്‌സ് വരുന്നു; നഴ്‌സിംഗ് വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ ഉപദേശിക്കാന്‍ 80 വര്‍ഷത്തിനിടെ ആദ്യമായി എത്തുന്ന നഴ്‌സ് വിദേശ റിക്രൂട്ട്‌മെന്റിന് നേതൃത്വം കൊടുത്ത വ്യക്തി

25 വര്‍ഷത്തോളം നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, ഏറ്റവും ഒടുവിലായി ഡെപ്യൂട്ടി ചീഫ് നഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു

ചരിത്രം എന്നത് തിരുത്തലുകളുടേത് കൂടിയാണ്. ഒരിക്കലും തിരുത്താന്‍ കഴിയില്ലെന്ന് കരുതുന്ന ചരിത്രം പലപ്പോഴും പുതിയ തലമുറയില്‍ തിരുത്തപ്പെടും. ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസറാകാന്‍ സ്ത്രീ നഴ്‌സുമാര്‍ മാത്രമാണ് യോഗ്യരെന്ന് കരുതിയ സ്ഥാനത്ത് ആദ്യമായി ഒരു പുരുഷ നഴ്‌സ് ആ പദവിയിലേക്ക് പടികടന്നെത്തുകയാണ്. 

80 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ടിന് ഒരു പുരുഷന്‍ ചീഫ് നഴ്‌സിംഗ് ഓഫീസറാകുന്നത്. നഴ്‌സിംഗ് വിഷയങ്ങളില്‍ ഗവണ്‍മെന്റിന്റെ ഏറ്റവും മുതിര്‍ന്ന ഉപദേശകനായി ഇനി ഡങ്കന്‍ ബര്‍ടണ്‍ പ്രവര്‍ത്തിക്കും. ഡെയിം റൂത്ത് മേയുടെ പിന്‍ഗാമിയായാണ് ബര്‍ടണ്‍ എത്തുന്നത്. 

25 വര്‍ഷത്തോളം നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, ഏറ്റവും ഒടുവിലായി ഡെപ്യൂട്ടി ചീഫ് നഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. മറ്റേണിറ്റി, വര്‍ക്ക്‌ഫോഴ്‌സ്, കുട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്. 1941 മുതല്‍ 1948 മുതല്‍ ആദ്യത്തെ ചീഫ് നഴ്‌സിംഗ് ഓഫീസറായി സേവനം നല്‍കിയത് ഡെയിം കാതറീന്‍ വാട്ടാണ്. ഇതിന് ശേഷം ഒന്‍പത് സ്ത്രീകളാണ് ഈ സ്ഥാനത്ത് എത്തിയത്. Previously a deputy to outgoing chief Ruth, Burton has worked as a nurse for over 25 years and most recently served as deputy chief nurse, leading on issues relating to maternity, workforce and children

ബാത്തിലെ റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ നിന്നും റെസ്പിറേറ്ററി മെഡിസിന്‍ & ന്യൂറോളജിയിലാണ് ബര്‍ടണ്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ്, കിംഗ്സ്റ്റണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഫ്രിംലി ഹെല്‍ത്ത് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവിടങ്ങളിലായി 4000-ലേറെ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും, മറ്റ് ഹെല്‍ത്ത് പ്രൊഫഷണലുകളുടെയും ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരുന്നു.

വിദേശ റിക്രൂട്ട്‌മെന്റിലൂടെ നഴ്‌സുമാരുടെ എണ്ണം 50,000 കൂട്ടിയതിന് ഗവണ്‍മെന്റിനെ സഹായിച്ചത് ബര്‍ട്ടനാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പ്രശംസിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.