CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 2 Seconds Ago
Breaking Now

ഓണ്‍ലൈന്‍ ചികിത്സ ആരോഗ്യത്തിന് ഹാനികരം! നേരിട്ടുള്ള കണ്‍സള്‍ട്ടേഷന്‍ നല്‍കാതെ എന്‍എച്ച്എസ് ആപ്പ് വഴി ചികിത്സ നല്‍കി ജിപിമാര്‍; രോഗികളെ അപകടത്തിലാക്കുന്നതിന് പുറമെ മരണത്തിലേക്കും നയിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ പരിശോധനകള്‍ പലപ്പോഴും തെറ്റായ രോഗസ്ഥിരീകരണത്തിലേക്ക് നയിക്കുന്നതായും റിപ്പോര്‍ട്ട്

ബ്രിട്ടനില്‍ ജിപിമാരെ കണ്ടുകിട്ടുന്നത് ഇപ്പോള്‍ കിട്ടാക്കനിയാണ്. ഏറെ കാത്തിരിപ്പിനൊടുവിലാണ് ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് പോലും. എന്നാല്‍ തിരക്ക് ഒഴിവാക്കാനായി രോഗികള്‍ക്ക് ഓണ്‍ലൈന്‍ ചികിത്സ നല്‍കാന്‍ ജിപിമാര്‍ ഏറെ ഉത്സാഹവും കാണിക്കുന്നു. എന്നാല്‍ നേരിട്ടല്ലാതെയുള്ള ഇത്തരം കണ്‍സള്‍ട്ടേഷനുകള്‍ രോഗികളെ മരണത്തിലേക്ക് നയിക്കുന്നതായാണ് എന്‍എച്ച്എസ് സേഫ്റ്റി അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. 

ജിപി സര്‍ജറികളിലെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയും, ചിലര്‍ക്ക് ഗുരുതരമായ അപകടങ്ങളും, ചിലപ്പോള്‍ മരണത്തിലേക്ക് വഴിതെളിക്കുകയും ചെയ്‌തെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ബ്രാഞ്ച് കണ്ടെത്തിയത്. Getting started with the NHS App - Market Weighton GP Practice

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വിദൂര പരിചരണം മൂലം സംഭവിച്ച ചില മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് എച്ച്എസ്എസ്‌ഐപിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊറോണര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കാന്‍ കഴിയുന്ന മരണമായിരുന്നോയെന്ന് കൊറോണര്‍ക്ക് വിധിക്കാന്‍ കഴിയും.

ഓണ്‍ലൈന്‍ പരിശോധനകള്‍ പലപ്പോഴും തെറ്റായ രോഗസ്ഥിരീകരണത്തിലേക്ക് നയിക്കുന്നതായും, ചിലപ്പോള്‍ രോഗം തന്നെ കണ്ടെത്താതെ പോകുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ആവശ്യമായ ചികിത്സ വൈകുകയും, രോഗികള്‍ക്ക് ജിപിമാരുടെ സഹായം ലഭിക്കാതെ പോകുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍. ചില ജിപി സര്‍ജറികള്‍ ചികിത്സ തേടുന്നതിന് മുന്‍പ് രോഗികള്‍ ഓണ്‍ലൈന്‍ ഫോമില്‍ ലക്ഷണങ്ങള്‍ രേഖപ്പെടുത്തണമെന്ന് വാശി പിടിക്കുന്നതിലും റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.