CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 6 Seconds Ago
Breaking Now

ട്രംപിന്റെ ചെവിയില്‍ കൊണ്ടത് ബുള്ളറ്റോ, വെറും ചീളോ? സംശയം പങ്കുവെച്ച് എഫ്ബിഐ ഡറക്ടര്‍; റാലിയില്‍ വെടിവെപ്പ് നടത്തിയ കൊലയാളിയുടെ ഗൂഗിള്‍ സേര്‍ച്ച് വിവരങ്ങള്‍ പുറത്ത്

എന്തിന് വേണ്ടിയാണ് വെടിവെപ്പ് നടത്തിയതെന്ന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

മുന്‍ അമേരിക്കന്‍ പ്രസിഡന്റും, റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തില്‍ പുതിയ വിവരങ്ങള്‍ പങ്കുവെച്ച് എഫ്ബിഐ ഡയറക്ടര്‍. വെടിയേറ്റ രീതിയില്‍ ചെവിയില്‍ ബാന്‍ഡേജ് വെച്ചുകെട്ടിയാണ് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പരിപാടികള്‍ക്ക് എത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ട്രംപിന് വെടിയേറ്റിട്ടുണ്ടോയെന്ന സംശയമാണ് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ പങ്കുവെയ്ക്കുന്നത്. 

ട്രംപിന്റെ ചെവിയില്‍ കൊണ്ടത് ബുള്ളറ്റ് ആണോ, അതോ വെടിയുണ്ടയുടെ ചീള് മാത്രമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് എഫ്ബിഐ ഡയറക്ടര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് വരുന്നതായും അദ്ദേഹം പറയുന്നു. ഇതോടെ വെടിയേറ്റെന്ന രീതിയില്‍ ട്രംപും, അദ്ദേഹത്തിന്റെ പ്രചരണ സംഘവും പറയുന്ന കാര്യത്തില്‍ സംശയം ഉയരുകയാണ്. 

ട്രംപ് റാലിയില്‍ വെടിയുതിര്‍ക്കുന്നതിന് ഒരാഴ്ച മുന്‍പ് 20-കാരനായ തോമസ് മാത്യൂ ക്രൂക്‌സ് 'ഓസ്‌വാള്‍ഡില്‍ നിന്നും കെന്നഡിയിലേക്കുള്ള' ദൂരം ഗൂഗിള്‍ സേര്‍ച്ച് ചെയ്തതായും എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ വെളിപ്പെടുത്തി. എന്നാല്‍ എന്തിന് വേണ്ടിയാണ് വെടിവെപ്പ് നടത്തിയതെന്ന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.