CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 2 Seconds Ago
Breaking Now

റെയില്‍വെ ട്രാക്കിലേക്ക് കൈവിട്ട് പോയ പ്രാം രക്ഷപ്പെടുത്താന്‍ ശ്രമിച്ച് പിതാവായ ഇന്ത്യന്‍ വംശജനും, കുഞ്ഞും ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെട്ടു; ഇരട്ടകുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പിതാവും, കുഞ്ഞും മരിച്ചത് ഭാര്യയുടെ കണ്‍മുന്നില്‍

ട്രാക്കില്‍ വീണ കുഞ്ഞിന്റെ മുകളിലൂടെ ട്രെയിന്‍ തൊടാതെ കടന്നുപോയെന്ന് പോലീസ്

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഇരട്ടകുഞ്ഞുങ്ങളെ ഇരുത്തിയ പ്രാം ട്രാക്കിലേക്ക് പോയതോടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് ഇന്ത്യന്‍ വംശജനായ പിതാവ് കൊല്ലപ്പെട്ടു. അപകടത്തില്‍ ഒരു കുഞ്ഞും മരിച്ചു. സിഡ്‌നി ട്രെയിന്‍ സ്റ്റേഷനില്‍ വെച്ചാണ് ഇരട്ട കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മരിച്ചത്. 

പ്ലാറ്റ്‌ഫോമില്‍ നിന്നും പ്രാം താഴേക്ക് നീങ്ങുന്നത് കണ്ടാണ് 40-കാരനായ ആനന്ദ് റണ്‍വാള്‍ രക്ഷിക്കാനായി ശ്രമിച്ചത്. രണ്ട് വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെയാണ് ട്രാക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആനന്ദ് കൊല്ലപ്പെടുകയായിരുന്നു. കൂടാതെ കുട്ടികളില്‍ ഒരാളും മരിച്ചു. The twins' father heroically jumped onto the tracks to try and save his daughters but was struck by a train passing through, killing him and one of the little girls

ഞായറാഴ്ച ഉച്ചയ്ക്ക് 12.25നായിരുന്നു സിഡ്‌നിയിലെ കാള്‍ടണ്‍ ട്രെയിന്‍ സ്റ്റേഷനില്‍ പ്രാം ട്രാക്കിലേക്ക് മറിഞ്ഞ് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയത്ത് ട്രാക്കിലേക്ക് ട്രെയിന്‍ വരികയും ചെയ്യുന്നുണ്ട്. ഭാഗ്യം കൊണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ രക്ഷപ്പട്ടു. ട്രാക്കില്‍ വീണ കുഞ്ഞിന്റെ മുകളിലൂടെ ട്രെയിന്‍ തൊടാതെ കടന്നുപോയെന്ന് പോലീസ് പറഞ്ഞു. Harrowing CCTV footage showed the family just minutes before the tragic accident

എന്നാല്‍ ഭാര്യ പൂനത്തിന്റെ കണ്‍മുന്നില്‍ വെച്ചാണ് ആനന്ദ് റണ്‍വാലും, ഒരു കുഞ്ഞും കൊല്ലപ്പെട്ടത്. ദുരന്തം കണ്ട് വിറങ്ങലിച്ച് പോയ ഇവരെ സഹയാത്രികര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. പെട്ടെന്നായിരുന്നു സംഭവങ്ങളെന്ന് ഇതിന് ദൃക്‌സാക്ഷിയായ ഒരു ജീവനക്കാരി വെളിപ്പെടുത്തി. അമ്മയുടെ കരച്ചില്‍ കേട്ട് ജോലിക്കാര്‍ ഓടിയെത്തിയെങ്കിലും അപകടം സംഭവിച്ചിരുന്നു. പോലീസെത്തി ഒരു കുഞ്ഞിനെ ട്രെയിന് അടിയില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.