CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 42 Seconds Ago
Breaking Now

'സെവന്‍ ബീറ്റ്‌സ്‌സര്‍ഗ്ഗം സ്റ്റീവനേജ്' സംയുക്ത നൃത്തസംഗീതോത്സവം ശനിയാഴ്ച; കലാമാമാങ്ക വേദിയില്‍ 'ബിഹൈന്‍ഡ്' മൂവിയുടെ ഫസ്റ്റ് ടീസര്‍ റിലീസ് ചെയ്യും

സ്റ്റീവനേജ്: സര്‍ഗ്ഗതാളം സ്റ്റീവനേജിന്റെ ബാനറില്‍ ജോണി കല്ലടാന്തി നേതൃത്വം നല്‍കുന്ന ശിങ്കാരി മേളം,യു കെ യില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവഗായകര്‍ ഒരുക്കുന്ന ഓ എന്‍ വി ഗാനാമൃതം, സജി ചാക്കോയുടെ നേതൃത്വത്തില്‍ 'ടീം ലണ്ടന്‍' അവതരിപ്പിക്കുന്ന ഓഎന്‍ വി മെഡ്‌ലി, പ്രഗത്ഭരായ കലാകാരുടെ സര്‍ഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ല്‍ പരം സംഗീതനൃത്ത ഇനങ്ങള്‍ അടക്കം അതിസമ്പന്നമായ കലാ വസന്തം വെല്‍വിന്‍ സിവിക് സെന്ററില്‍ ശനിയാഴ്ച അരങ്ങേറും. പ്രവേശനം തികച്ചും സൗജന്യമാണ്.

യു കെ യിലെ മലയാളി കലാഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും, ആവേശപൂര്‍വ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവന്‍ ബീറ്റ്‌സ് സംഗീതോത്സവ കലാവേദിയില്‍ വെച്ച് സ്‌കോട്ട്‌ലണ്ടനില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ ജിന്‍സണ്‍ ഇരിട്ടി രചനയും, സംവിധാനവും നിര്‍വ്വഹിച്ച 'ബിഹൈന്‍ഡ്' സിനിമയുടെ ഫസ്റ്റ് ടീസര്‍ റിലീസിങ് കര്‍മ്മവും തദവസരത്തില്‍ നടക്കും.  പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനമടക്കം, രശ്മി പ്രകാശും, ബീനാ റോയിയും രചനകള്‍  നിര്‍വ്വഹിക്കുകയും, യുവ ഇംഗ്‌ളീഷ് സംഗീത സംവിധായകന്‍ ആന്‍ഡ്രൂ ഹബ്ബാര്‍ഡ് സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനങ്ങളും ചേര്‍ന്ന് സംഗീത സാന്ദ്രതമായ 'ബിഹൈന്‍ഡ്' മൂവി ആകാംക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ജോമോന്‍ മാമ്മൂട്ടില്‍ ബിഹൈന്‍ഡിനായി ഗാനം ആലപിക്കുമ്പോള്‍, ഡെന്നയുടെ പിതാവും, സെവന്‍ ബീറ്റ്‌സിന്റെ അമരക്കാനുമായ ജോമോന്‍ മാമ്മൂട്ടില്‍ അഭിനേതാവായും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്.  

 

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി അര്‍ഹമായ പാവന സ്മരണയും, സംഗീതാദദരവും, സെവന്‍ ബീറ്റ്‌സിന്റെ വേദിയില്‍ വെച്ച് ആരാധകവൃന്ദത്തോടൊപ്പം സമര്‍പ്പിക്കും.

 

സദസ്സിന് മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങില്‍, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവര്‍ണ്ണാവസരമാവും വേദി സമ്മാനിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ സെവന്‍ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.

 

സെവന്‍ ബീറ്റ്‌സ്‌സര്‍ഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ, യു കെ യിലെ അതിസമ്പന്നമായ ദൃശ്യശ്രവണ കലാവിരുന്ന് ഒരുക്കുമ്പോള്‍, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു കലോത്സവ വേദിയാവും വെല്‍വിനില്‍ അരങ്ങേറുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട്, യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

Sunnymon Mathai:07727993229

Cllr Dr Sivakumar:0747426997

Jomon Mammoottil:07930431445

Manoj Thomas:07846475589

Appachan Kannanchira: 07737956977

 

വേദിയുടെ വിലാസം:

CIVIC CENTRE ,WELWYN , STEVENAGE, AL6 9ER 

 




കൂടുതല്‍വാര്‍ത്തകള്‍.