CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 35 Seconds Ago
Breaking Now

വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും രണ്ടാം കുഞ്ഞ് 'അകായ്

വിരാട് കോഹ്‌ലിഅനുഷ്‌ക ശര്‍മ്മ രണ്ടാം കുഞ്ഞ് പിറന്നത് ചൊവ്വാഴ്ചയാണ്. താരങ്ങള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം അറിയിച്ചത്. വാമികയ്ക്ക് കുഞ്ഞനുജന്‍ പിറന്നതിലെ സന്തോഷം താരങ്ങള്‍ പ്രകടിപ്പിച്ചു. പിന്നാലെ കുഞ്ഞിന് നല്‍കിയ പേര് 'അകായ്' സമൂഹമാധ്യമങ്ങളില്‍ തരം?ഗമാകുകയാണ്. ഇപ്പോള്‍ ആ പേരിന്റെ അര്‍ത്ഥവും പുറത്തുവന്നിരിക്കുകയാണ്.

ഹിന്ദിയില്‍ 'കായാ' എന്ന വാക്കില്‍ നിന്നാണ് അകായ് എന്ന വാക്കുണ്ടായത്. കായാ എന്ന വാക്കിന്റെ അര്‍ത്ഥം ശരീരം എന്നാണ്. അകായ് എന്ന വാക്കിന്റെ അര്‍ത്ഥം ശരീരത്തിനും അപ്പുറം എന്നും. ടര്‍ക്കീഷ് ഭാഷയില്‍ അകായ് എന്ന വാക്കിന്റെ അര്‍ത്ഥം തിളങ്ങുന്ന ചന്ദ്രന്‍ എന്നുമാണ്. എന്നാല്‍ കുഞ്ഞിന് എന്തുകൊണ്ടാണ് ആ പേര് നല്‍കിയതെന്ന് താരദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ കുഞ്ഞ് കോഹ്‌ലി ഇപ്പോള്‍ തന്നെ തരംഗമായി കഴിഞ്ഞു. കുഞ്ഞ് ജനിച്ചുവെന്ന കോഹ്‌ലിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഒരു മണിക്കൂറില്‍ അഞ്ച് മില്യണ്‍ ലൈക്ക് ഉണ്ടായിരുന്നു. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത വിരാട് കോഹ്‌ലി ഉടന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.