CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 10 Seconds Ago
Breaking Now

പ്രസവസമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല; 'കാര്‍ പാര്‍ക്ക്' ജന്മസ്ഥലമായി രേഖപ്പെടുത്തി; വെള്ളം പോയിത്തുടങ്ങിയതോടെ ആംബുലന്‍സില്‍ നിന്നും പുറത്തിറങ്ങിയ 30-കാരി ആണ്‍കുഞ്ഞിന് ജന്മമേകി; ആശുപത്രിക്ക് പുറത്ത് പ്രസവിച്ചാല്‍ ഇതാണ് സ്ഥിതി!

അധികാരികള്‍ ഈ കുസൃതി കാണിച്ചപ്പോള്‍ അമ്മ കെല്ലിയും ഒരു വികൃതി കാണിച്ചു

പ്രസവ സമയത്ത് ആശുപത്രിയില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്നതോടെ പുറത്തുവെച്ച് പ്രസവിച്ച അമ്മയുടെ കുഞ്ഞിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ ജന്മസ്ഥലമായി 'കാര്‍ പാര്‍ക്ക്' എന്ന് രേഖപ്പെടുത്തി. 30-കാരി എമിലി കെല്ലിയാണ് വെള്ളം പോയിത്തുടങ്ങിയതോടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയത്. 

'പാര്‍ക്കിംഗിന് പണം നല്‍കുന്ന സ്ഥലത്ത്, പ്രവേശനകവാടത്തിന് പുറത്തുള്ള സീബ്രാ ക്രോസിംഗില്‍ നില്‍ക്കുകയായിരുന്നു. അമ്മ ആംബുലന്‍സ് വിളിച്ചതോടെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് കരുതി. എന്നാല്‍ അപ്പോഴേക്കും കുഞ്ഞിന്റെ തല പുറത്തുവന്ന് തുടങ്ങിയെന്ന് മിഡ്‌വൈഫ് പറഞ്ഞു. അതുകൊണ്ട് അവിടെ വെച്ച് തന്നെ ഡെലിവെറി നടത്തേണ്ടി വന്നു', കെല്ലി പറഞ്ഞു. 'Car park' is listed as where George was born on his birth certificate

ഇതിന് ശേഷമാണ് കുഞ്ഞുമായി അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കുഞ്ഞ് ജോര്‍ജ്ജിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ ജനനസ്ഥലമായി 'നോര്‍ത്ത് കാര്‍ പാര്‍ക്ക്, ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റല്‍' എന്നാണ് രേഖപ്പെടുത്തിയത്. അധികാരികള്‍ ഈ കുസൃതി കാണിച്ചപ്പോള്‍ അമ്മ കെല്ലിയും ഒരു വികൃതി കാണിച്ചു. 

മകന് 'പാര്‍ക്കര്‍' എന്ന് മിഡില്‍ നെയിം നല്‍കാനാണ് അമ്മ തീരുമാനിച്ചത്. പ്രസവവേദന തുടങ്ങി വളരെ വേഗത്തിലാണ് ഇതെല്ലാം സംഭവിച്ചത്. ഡിസംബര്‍ 29ന് പോര്‍ട്‌സ്മൗത്തില്‍ വെച്ചായിരുന്നു നാടകീയ സംഭവങ്ങള്‍. കെല്ലിയുടെ ആറാമത്തെ കുഞ്ഞാണ് ജോര്‍ജ്ജ്. 




കൂടുതല്‍വാര്‍ത്തകള്‍.