CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 26 Seconds Ago
05:00:21 am
29
Oct 2025
Wednesday
Breaking Now

ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജോസി തോമസിൻ്റെ മാതാവ് നിര്യാതയായി

ഗ്ലോസ്റ്ററിലെ അബിമേഡിൽ താമസിക്കുന്ന സെൻറ് സെബാസ്റ്റ്യൻ ഫാമിലി യൂണിറ്റ് അംഗമായ ജോസി തോമസിൻ്റെ മാതാവും കാസർഗോഡ് ബെളാൽ വെള്ളുക്കുന്നേൽ തോമസിൻ്റെ ഭാര്യയുമായ മേരി തോമസ് വെള്ളുക്കുന്നേൽ ( 77 വയസ്സ് ) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ 17/03/2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  ബെളാൽ സെൻറ് ആൻറണീസ് ദേവാലയത്തിൽ . മക്കൾ: ജോസി തോമസ്( UK) ഡോ : ജോബി തോമസ് (അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് പയസ് ടെൻത് കോളേജ്, രാജപുരം. മരുമക്കൾ : ജിൻസി (UK) (കുഴിക്കണ്ണിയിൽ മൂവാറ്റുപുഴ),  ജിത്തു (ടീച്ചർ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോടോത്ത്) (എരുതനാട്ട് കരുവൻചാൽ)

പരേത പൂഞ്ഞാർ പുത്തൻപുരയ്ക്കൽ കുടുബാഗമാണ്. മാതവിൻ്റെ വിയോഗ മറിഞ്ഞയുടൻ ജോസിയും കുടുംബവും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് ദുഃഖാർത്ത രായ കുടുംബാഗങ്ങൾക്കൊപ്പം പരേതയുടെ ആത്മ ശാന്തിക്കായി പ്രാർഥിക്കാം.

ജോസിയുടെ മാതാവിൻ്റെ വിയോഗത്തിൽ ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷൻ പ്രസിഡണ്ട് അനിൽ തോമസ്, സെക്രട്ടറി ബിസ്പോൾ മണവാളൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി .

 




കൂടുതല്‍വാര്‍ത്തകള്‍.