CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 6 Minutes 48 Seconds Ago
Breaking Now

ഇതെങ്കിലും വിശ്വസിക്കാമോ? കെയ്റ്റ് തന്റെ ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ചുള്ള പ്രസംഗം സ്വയം, വേഗത്തില്‍ തയ്യാറാക്കി; ഗോസിപ്പുകള്‍ കൂടുതല്‍ പടരുന്നത് ഒഴിവാക്കാന്‍ ആഗ്രഹിച്ച് വെയില്‍സ് രാജകുമാരി; പൊതുജനങ്ങള്‍ക്ക് വിവരം നല്‍കേണ്ടത് ഉത്തരവാദിത്വം

ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച് കെയ്റ്റ് സ്ഥിരീകരിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദേശങ്ങള്‍ ഒഴുകിയെത്തുകയാണ്

ലോകത്തെ ഞെട്ടിച്ചാണ് വെയില്‍സ് രാജകുമാരി താന്‍ കടന്നുപോകുന്ന ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ ഗോസിപ്പുകളും, ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങളും പ്രചരിക്കുന്നതിന് അവസാനം കുറിക്കാനാണ് കെയ്റ്റ് മിഡില്‍ടണ്‍ സ്വയം തയ്യാറാക്കിയ പ്രസംഗവുമായി വീഡിയോ പങ്കിട്ടതെന്ന് അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. 

ബുധനാഴ്ചയാണ് വിന്‍ഡ്‌സറില്‍ ചിത്രീകരിച്ച വീഡിയോയിലൂടെ കെയ്റ്റ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശദീകരിച്ചത്. 'കഴിഞ്ഞ ഏതാനും ആഴ്ചയായി നടക്കുന്ന നാടകീയ സംഭവങ്ങളല്ല ഇതിലേക്ക് നയിച്ചത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് പറയേണ്ട നേതൃപരമായ ഉത്തരവാദിത്വം ഉണ്ടെന്ന നിശ്ചയമാണ്', ഈ സുഹൃത്ത് സണ്‍ഡേ ടൈംസിനോട് പറഞ്ഞു. Kate Middleton made the emotional announcement, recorded on Wednesday in Windsor, on Friday night and a close friend has revealed the royal's motives behind addressing the nation

വളരെ വേഗത്തില്‍ കെയ്റ്റ് സ്വയം എഴുതിയതാണ് പ്രസംഗത്തിലെ ഓരോ വാക്കെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗോസിപ്പുകളും, അഭ്യൂഹങ്ങളും വിശ്വസിക്കാത്ത തന്നെ പിന്തുണയ്ക്കുന്ന പൊതുജനങ്ങളെ അറിയിക്കാന്‍ ഇതുവഴി രാജകുമാരിക്ക് സാധിച്ചു. എഴുതി പുറത്തുവിടുന്ന വാര്‍ത്താക്കുറിപ്പിന് പകരം വീഡിയോ സന്ദേശം നല്‍കാനും തീരുമാനിച്ചത് കെയ്റ്റായിരുന്നു. 

ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച് കെയ്റ്റ് സ്ഥിരീകരിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദേശങ്ങള്‍ ഒഴുകിയെത്തുകയാണ്. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയ്ക്ക് വെയില്‍സ് രാജകുമാരിയും, രാജകുമാരനും നന്ദി അറിയിച്ചു. സമാനമായ അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ക്ക് തന്റെ അനുഭവം പ്രതീക്ഷ നല്‍കുമെന്നും കെയ്റ്റ് കരുതുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.