CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 58 Seconds Ago
Breaking Now

യുകെകെസിഎ കണ്‍വെന്‍ഷന് ആവേശമുയര്‍ത്താന്‍ യോര്‍ക്ക്‌ഷെയര്‍

ജൂലൈ ഏഴിന് നടത്തപ്പെടുന്ന യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലിയില്‍ യോര്‍ക്ക്‌ഷെയര്‍ യൂണിറ്റ് ആവേശമുണര്‍ത്തും. പരമ്പരാഗത കേരള വസ്ത്രധാരണവുമായി റാലിയില്‍ പങ്കെടുക്കുന്ന യോര്‍ക്ക്‌ഷെയര്‍ യൂണിറ്റ് ഗ്രൂപ്പ് 'ബി' യിലാണ് മത്സരിക്കുന്നത്. റാലി മത്സരത്തിൽ യൂണിറ്റിന്റെ പ്രധാന എതിരാളികളായ ലീഡ്‌സ് യൂണിറ്റ് ഗ്രൂപ്പ് 'സി' യിൽ മത്സരിക്കുന്നതു മൂലം ആവേശത്തിന് കുറവ് ഒന്നും വരുത്താതെയാണ് യോർക്ക്ഷെയര്‍ റാലിക്ക് ഒരുങ്ങുന്നത്. 


അതേ സമയം മുഖ്യാതിഥികളും വിശിഷ്ടാതിഥികളും യൂറോപ്യന്‍ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് എത്തിത്തുടങ്ങി. മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങര സിനിമാതാരം ബോബന്‍ ആലമ്മൂടൻ എന്നിവര്‍ യുകെയിലുണ്ട്. ജൂലൈ ആറിലെ മാഞ്ചസ്റ്റര്‍ തിരുനാളിന്റെ മുഖ്യകാര്‍മികര്‍ പണ്ടാരശേരി യൂറോപ്യന്‍ യു.കെ.കെ.സി.എ കണ്‍വെന്‍ഷനിലെ മുഖ്യാതിഥിയാണ്. അനേകം വ്യക്തികളുടെ കഷ്ടപ്പാടിന്റെ ഫലമാണ് യു.കെ.കെ.സി.എ എന്ന സംഘടന ഇന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ചിന്തിക്കുന്ന മനുഷ്യരാകുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് സംഘടനയ്ക്കുള്ളില്‍ മാത്രം നില്‍ക്കണമെന്നാണ് സമുദായംഗങ്ങളുടെ അഭിപ്രായം.




കൂടുതല്‍വാര്‍ത്തകള്‍.