CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 38 Seconds Ago
Breaking Now

കോവെന്‍ട്രിയിലെ കോര്‍ട്ടില്‍ വിജയ കിരീടം ചൂടി ധനുഷ് ബേസില്‍ സഖ്യം; സമീക്ഷ 2nd ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കൊടിയിറങ്ങി

സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി. കോവെന്‍ട്രിയിലെ എക്‌സല്‍ ലേഷര്‍ സെന്ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ധനുഷ്  ബേസില്‍ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സുധീപ് സന്തോഷ് സഖ്യത്തെ കീഴ്‌പ്പെടുത്തിയാണ്  വിജയികള്‍ കിരീടത്തിലേക്ക് മുന്നേറിയത്.

രവിതേജ  മനോബിരം സഖ്യം മൂന്നാം സ്ഥാനം നേടി. പ്രവീണ്‍  ആബേല്‍ സഖ്യത്തിനാണ് നാലാം സ്ഥാനം. പതിനാറ് റീജിയണുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 1001 പൗണ്ടും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിച്ചു. 501 പൗണ്ടാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് സമ്മാനത്തുകയായി ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 101 പൗണ്ടും നല്‍കി. കോവെന്‍ട്രി മേയര്‍ ജസ്വന്ത് സിംഗ് ബിര്‍ദി മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം കാബിനറ്റ് മെമ്പര്‍ കമറാന്‍ കാന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് സിഇഒ ജോയ് തോമസ്, ആദിസ് എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി പ്രതിനിധികളായ സ്വപ്ന, പ്രവീണ്‍ എന്നിവര്‍ സന്നിഹിതരായി.

രണ്ട് മാസം നീണ്ട കായിക മാമാങ്കത്തില്‍ മുന്നൂറോളം ടീമുകളാണ് പങ്കെടുത്തത്. ടീമുകളുടെ എണ്ണം കൊണ്ടും സമ്മാനത്തുകയുടെ വലുപ്പം കൊണ്ടും യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായിമാറി. മലയാളികള്‍ക്ക് പുറമെ സ്വദേശികളും വിദേശികളും മത്സരത്തിന്റെ ഭാഗമായി. കോര്‍ട്ടിന് അകത്തും പുറത്തും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. സംഘാടന മികവിലും ടൂര്‍ണമെന്റ് വേറിട്ടുനിന്നു. 

അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ റീജിയണുകളിലേക്ക് മത്സരം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ്, ആദിസ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി, ദി ടിഫിന്‍ ബോക്‌സ് എന്നീ സ്ഥാപങ്ങളായിരുന്നു ടൂര്‍ണമെന്റിന്റെ പ്രധാന പ്രായോജകര്‍.

 

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.