യൂ കെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ വാര്‍ഷിക കണ്‍വന്‍ഷനായ 17 മത് എം പി എ യൂ കെ നാഷണല്‍ കോണ്‍ഫ്രന്‍സ് ഹേവാര്‍ഡ്‌സ് ഹീത്തിലെ അര്‍ഡിങ്‌ലി പട്ടണത്തില്‍ വച്ചു 2024 മാര്‍ച്ച് 29,30,31 തീയതികളില്‍ നടത്തപ്പെടുന്നു. മലയാളി പെന്തകോസ്റ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫ്രന്‍സില്‍ ദൈവവചന ശുശ്രുഷക്കായി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍കുന്നതില്‍ (സെക്രട്ടറി, ഐ പി സി കേരള സ്റ്റേറ്റ് ) മുഖ്യ പ്രാസംഗികനായി കടന്നു വരുന്നു. യൂത്ത് സ്പീക്കറായി ഡോ ബ്ലസന്‍ മേമനയും, ലേഡീസ് സ്പീക്കറായി സിസ്റ്റര്‍ സാറ കോവൂരും പങ്കെടുക്കുന്നു. ഈ കാലഘട്ടത്തില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന വര്‍ഷിപ്പ് ലീഡര്‍ ബ്രദര്‍ അനില്‍ അടൂര്‍ എം പി എ ക്വയറിനൊപ്പം ആരാധനകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഞായറാഴ്ച സംയുക്ത ആരാധനയോടെ സമ്മേളനങ്ങള്‍ സമാപിക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തവണത്തെ കോണ്‍ഫ്രന്‍സ് അതിവിശാലമായ സൗത്ത് ഓഫ് ഇംഗ്ലണ്ട് ഇവന്റ് സെന്ററില്‍ വച്ചാണ് നടത്തപ്പെടുന്നത്. ഈ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് (സെക്രട്ടറി), പാസ്റ്റര്‍ പി സി സേവ്യര്‍ (ജോ: സെക്രട്ടറി), പാസ്റ്റര്‍ ജിനു മാത്യു (ട്രഷറര്‍) പ്രവര്‍ത്തിച്ചു വരുന്നു. യൂ കെയിലെ പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ എം പി എ യൂ കെ കോണ്‍ഫറന്‍സിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി ലോക്കല്‍ കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ റോയ് തോമസ് അറിയിച്ചു.