ഭക്ഷണം എന്നത് ഏവരുടെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണു. സ്വാദിഷ്ടവും രുചികരവും നയനങ്ങള്‍ക്ക് ആനന്ദദായകവുമായ ഭക്ഷണം ആസ്വദിക്കുന്നത് തന്നെ നമുക്ക് നല്‍കുന്നത് അനര്‍വചനീയമായ ഒരു അനുഭൂതിയാണു. ഒരു ചൊല്ലുണ്ട്, ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ഏറ്റവും എളുപ്പം, സ്വാദിഷ്ട ഭക്ഷണം വെച്ചു വിളമ്പി നല്‍കി അവരെ സന്തോഷിപ്പിക്കുക എന്നത് തന്നെയാണു. ഇന്നത്തെ കാലഘട്ടത്തില്‍ മാനസിക ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായതു കൊണ്ട്, ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് പോലും നമ്മുടെ സന്തോഷവുമായി അഭേദ്യമായ് ബന്ധപ്പെട്ടിരിക്കുന്നു.
യൂറോപ്പിലെയും യു കെയിലെയും റെസ്റ്റോറന്റ് ബിസിനസ്സുകള്‍ വലിയ വെല്ലുവിളികള്‍ നേരിട്ട കാലഘട്ടമായിരുന്നു, കൊവിഡ് കാലഘട്ടം. കൊവിഡ് സൃഷ്ടിച്ച സാഹചര്യങ്ങളില്‍ നിന്നും റെസ്റ്റോറന്റ് വിപണി പതിയെ തിരികെ വരാന്‍ ആരംഭിച്ചപ്പോഴാണു ,റഷ്യയുക്രൈന്‍ യുദ്ധവും തത്ഫലമായ് സംഭവിച്ച നാണയപെരുപ്പവും , ഗ്യാസ് ഇലക്ട്രിസിറ്റി നിരക്കുകളുടെ വര്‍ദ്ധനവും വിപണിയെ വീണ്ടും പ്രതികൂലമായ് ബാധിച്ചത്. ഭഷ്യ എണ്ണയുടെയും ഭക്ഷണസാധനങ്ങളുടെ വിലവര്‍ദ്ധനവും റെസ്റ്റോറന്റ് വിപണിക്കാവശ്യമായ സാധന സാമഗ്രികളുടെ വിലക്കയറ്റവും യു കെ യിലെ റെസ്റ്റോറന്റ് ബിസിനസ്സുകള്‍ക്ക് പ്രസ്ശ്‌നങ്ങള്‍ സൃഷ്ടിച്ചു. എങ്കിലും റെസ്റ്റോറന്റ് ബിസിനസ്സുകള്‍ യു കെ യില്‍ പതിയെ ഉണരുകയാണു.
2024 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം യു കെ യിലെ നാണയപെരുപ്പ നിരക്ക് 3.8% ആണു. ഈ നിരക്ക് ഇനിയും കുറക്കാനുള്ള ശ്രമത്തിലാണു യു കെ ഗവണ്‍മന്റ്. കാര്യങ്ങള്‍ ശുഭോദര്‍ക്കമായ് നീങ്ങുന്നുണ്ട് എന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.
യു കെ യിലെ റെസ്റ്റോറന്റ് വിപണിയുടെ മൊത്തത്തിലുള്ള മൂല്യം നിലവിലെ കണക്കുകളനുസരിച്ച് ഏതാണ്ട് £18.7 (ഏകദേശം 2 ലഷം കോടി രൂപ) ബില്ല്യണാണു. ഈ വിപണിയില്‍ ഉള്‍പ്പെടുന്നത് റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ടേക്ക് എവേകള്‍, നിശാക്ലബ്ബുകള്‍, ക്ലൗഡ് കിച്ചനുകള്‍ എന്നിവയാണു.
2026ല്‍ യു കെ യിലെ റെസ്റ്റോറന്റ് വിപണി മൂല്യം £20 ബില്ല്യണില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.4% വളര്‍ച്ചാനിരക്കാണു ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ വിപണിയിലെ പ്രവണതകള്‍ സൂചിപ്പിക്കുന്നത് റെസ്റ്റോറന്റുകളിലെ ഡിജിറ്റല്‍ ടെക്‌നോളജികളിലെ പുതുമകളും, പ്രധാന റെസ്റ്റോറന്റുകളുടെ കൂട്ടായ പങ്കാളിത്ത സഹകരണവും, സുസ്ഥിര വികസനവും അടുത്ത മൂന്ന് വര്‍ഷത്തിലെ വളര്‍ച്ച നിരക്കില്‍ ഉള്‍പ്പെടുന്നു.
യു കെ യിലെ ലണ്ടനിലും മറ്റ് പ്രധാന നഗരങ്ങളിലും
പുതിയ റെസ്റ്റോറന്റുകള്‍ ആരംഭിക്കുന്നുണ്ട്. കുടിയേറ്റ സമൂഹങ്ങള്‍ കൂടുതലായുള്ള നഗരങ്ങളില്‍ അവരുടെ തനതായ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകള്‍ വിജയം കൈവരിക്കുന്നുണ്ട്. അതുപോലെ യു കെ യിലെ വ്യവസായ പാര്‍ക്കുകളില്‍ ക്ലൗഡ് കിച്ചണ്‍ സംരംഭങ്ങളും പുതുതായ് ആരംഭിക്കുന്നു.
യു കെ യിലെ മലയാളി സമൂഹവും പുതുതായി യു കെ യിലേക്ക് വരുന്ന മലയാളി സംരംഭകര്‍ക്കും നിക്ഷേപിക്കുന്നതിനായി യു കെ യിലെ റെസ്റ്റോറന്റ് വിപണി നല്ല അവസരങ്ങള്‍ നല്‍കുന്നുണ്ട്. യു കെ റെസ്റ്റോറന്റു വിപണിയില്‍ നമ്മുടെ നാടന്‍ മലയാളി ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും നല്ല ആവശ്യമുണ്ട്. ലണ്ടനിലും പ്രാന്തപ്രദേശങ്ങളിലും ഒതുങ്ങി നിന്നിരുന്ന മലയാളി റെസ്റ്റോറന്റുകള്‍ ഇപ്പോള്‍ യു കെ യിലെ മറ്റ് പ്രധാന നഗരങ്ങളായ ബര്‍മ്മിംഗ്ഹാമിലും കാര്‍ഡിഫിലും ലീഡ്‌സിലും മാഞ്ചസ്റ്ററിലും ലിവര്‍പ്പൂളിലും ഷെഫീല്‍ഡിലുമൊക്കെ എത്തിത്തുടങ്ങിയത് മലയാളി റെസ്റ്റോറന്റുകള്‍ വിജയം കൈവരിച്ചതിന്റെ സൂചനയാണു.
ഏകദേശം 2 ലക്ഷം കോടി രൂപ മൂല്യത്തില്‍ നിന്ന് 3 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേക്കു കുതിക്കുന്ന ഒരു വലിയ വ്യവസായം ആണ് ഇന്നു യു കെ യിലെ റെസ്റ്റോറന്റ് വിപണി. അത് പോലെ യു കെ യില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങുന്നത് വഴിയായി വര്‍ക്ക് വിസ സ്‌പോണ്‍സര്‍ഷിപ് നേടിയെടുക്കാനും സാധിക്കുന്നതാണു. ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട മലയാളി ഹോട്ടല്‍, റെസ്റ്റോറന്റ് ചെയിനുകള്‍ ഇപ്പോള്‍ യു കെ യിലെ റെസ്റ്റോറന്റ് വിപണിയിലും നിക്ഷേപങ്ങള്‍ ധാരാളമായി നടത്തുന്നുണ്ട്.
റെസ്റ്റോറന്റ് മേഖലയെ കുറിച്ച് പറയുമ്പോള്‍ തന്നെ, റെസ്റ്റോറന്റുകളെ സഹായിക്കുന്ന ടെക്‌നോളജിയും, മാര്‍ക്കറ്റിംഗും, ബ്രാന്‍ഡിങ്ങും ഒക്കെ പറയേണ്ടതുണ്ട്. അടിസ്ഥാനപരമായി ഏതൊരു ബിസിനസ്സിന്റെയും അടിസ്ഥാന ഘടകം ആ ബിസിനസ്സിന്റെ മാര്‍ക്കറ്റിങും ബ്രാന്‍ഡിങ്ങും തന്നെയാണു. നമ്മുടെ റെസ്റ്റോറന്റിനെ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുക എന്നത് പരമപ്രധാനം തന്നെയാണു. അവിടെയാണു JUST ORDER ONLINE എന്ന മലയാളി കമ്പനി നിങ്ങള്‍ക്ക് തുണയായി വരുന്നത്. അവര്‍ നിങ്ങളുടെ റെസ്റ്റോറന്റിന്റെ നടത്തിപ്പിനാവശ്യമായ ടെക്‌നോളജിയും, റെസ്റ്റോറന്റിന്റെ മാര്‍ക്കറ്റിംഗും ബ്രാന്‍ഡിങ്ങും അത്യധികം ഉത്തരവാദിത്തത്തോടെയും പ്രാധാന്യത്തോടെയും നല്‍കുന്നു. റെസ്റ്റോറന്റിന്റെ മാര്‍ക്കറ്റിങ്ങിനോ ബ്രാണ്ടിങ്ങിനോ വേണ്ടി ബിസിനസ്സില്‍ നിക്ഷേപിക്കുന്നവര്‍ മറ്റൊന്നും ചെയ്യേണ്ടി വരുന്നില്ല എന്നത്,
JUST ORDER ONLINE ന്റെ പ്രത്യേകതയാണു.
JUST ORDER ONLINE എന്ന മലയാളി കമ്പനി ഇപ്പോള്‍ ആയിരത്തോളം യു കെ റെസ്റ്റോറന്റുകളെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനും ബ്രാണ്ടിങ്ങിനും വേണ്ടി സഹായിക്കുന്നുണ്ട്. യു കെ യിലെ പ്രധാന നഗരങ്ങളിലുള്ള ഈ റെസ്റ്റോറന്റുകള്‍ ഒക്കെയും നല്ല രീതിയില്‍ ബിസിനസ്സു ചെയ്യുന്നുണ്ട്.
അങ്ങനെ എന്തുകൊണ്ടും ഇപ്പോള്‍ യു കെ യിലെ റെസ്റ്റോറന്റ് ബിസിനസ്സുകള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് കൈവന്നിരിക്കുന്ന സമയമാണു. യു കെ മലയാളികള്‍ ഇപ്പോള്‍ യു കെ യിലെ നഴ്‌സിംഗ് ഹോം, ഡൊമിസിലിയറി കെയര്‍ മേഖലകളില്‍ നിക്ഷേപം നടത്തുന്നതോടൊപ്പം യു കെ യിലെ റെസ്റ്റോറന്റ് മേഖലയിലെ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണു.