തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇ ഡി നോട്ടീസുമായി വരരുതെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും. ഇന്ത്യ മുന്നണി കേസില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം കേസില്‍ അന്വേഷണവുമായി മുന്നോട്ടു പോണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തി അന്വേഷണം നടത്തും. അതുവരെയും നോട്ടീസുമായി ഇഡി വരരുത്.
കരുവന്നൂരിലെ ഇ ഡി നടപടി ഡീലിന്റെ ഭാഗമാണ്. ബിജെപിക്ക് വേണ്ടി ഒരാളെ കേരളത്തില്‍നിന്ന് ജയിപ്പിച്ച് അയക്കാനാണ് ഇപ്പോഴത്തെ നീക്കം. തൃശ്ശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ നിന്ന് ഒരാളെ വിജയിപ്പിക്കും. പകരം മറ്റു മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തെ ബിജെപി സഹായിക്കും. അതാണ് സിപിഐഎം – ബിജെപി ഡീല്‍. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തും. നിക്ഷേപകരുടെ പണം മടക്കി നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.