CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 51 Seconds Ago
Breaking Now

താമരശേരി രൂപതാ കുടുംബ സംഗമം ഗ്ലൂസ്റ്ററിൽ, ജൂലൈ 27 ന്

താമരശേരി രൂപതയിലെ കുടുംബാംഗങ്ങൾ, തങ്ങളുടെ മൂന്നാമത് ഒത്തു ചേരലിന്, ഗ്ലൂസ്റ്റര്‍ ആവേശപൂര്‍വ്വം ഒരുങ്ങുന്നു. ജൂലൈ 27 നു ശനിയാഴ്ച രാവിലെ 10:30 നു ആഘോഷമായ സമൂഹ ദിവ്യ ബലിയോടെ  ഗ്ലൂസ്റ്ററില്‍ സംഗമത്തിന് തുടക്കമാവും. കോഴിക്കോട് മലപ്പുറം, ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന രൂപതയുടെ സമസ്ത പ്രദേശങ്ങളില്‍ നീന്നുമുള്ള പ്രവാസി മക്കള്‍ ഈ അത്മീയ സംഗമത്തില്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നതായും, എല്ലാവരെയും ഹാര്ദ്ധവമായി ക്ഷണിക്കുന്നതായും ഫാ ജിമ്മി പുളിക്കക്കുന്നേൽ അറിയിച്ചു.

ദിവ്യ ബലിക്ക് ശേഷം സ്നേഹ വിരുന്നുണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കലാ പരിപാടികള്‍ , പരിചയം പുതുക്കല്‍ , ഫാമിലി ഫണ്‍ ഗെയിംസ്.വൈകുന്നേരം 5 :00 മണിയോടെ സംഗമം സമാപിക്കും. കലാ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ കൂട്ടി സംഘാടക സമിതിയുമായി ബന്ധപ്പെടെണ്ടതാണ്.
 
യുകെ യില്‍ പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന ഫാ തോമസ്‌ കളപ്പുരക്കല്‍ , റവ.ഡോ മാത്യു ചൂരപൊയികയില്‍ , ഫാ ജിമ്മി പുളിക്കക്കുന്നേല്‍ , ഫാ ലുക്ക്‌ മാറാപ്പിള്ളില്‍ , ജർമ്മനിയിൽ അജപാലക ദൗത്യം നിർവഹിക്കുന്ന ഫാ. രാജേഷ് CMI ,  Sr. ആലീസ് പതിയിൽ, Sr. ഡോ. മിനി ഇലവനാൽ എന്നിവരും കുടുംബ സംഗമത്തിൽ പങ്കു ചേരും. 
 
യുകെ യില്‍ വിവിധ ഭാഗങ്ങളിലായി നിവസിക്കുന്ന എല്ലാ താമരശേരി രൂപതാ കുടുംബങ്ങളും തങ്ങളുടെ സൌഹൃദം പങ്കിടുവാന്‍ കിട്ടുന്ന ഈ അസുലഭ സന്ദര്‍ഭം വിനിയോഗിക്കണമെന്ന്  ആതിഥെയ സമിതി പ്രത്യേകം അഭ്യര്തിക്കുന്നു.
  
കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ജിമ്മി പുളിക്കക്കുന്നേൽ - 07922042749  

ബിനുമോൻ കുര്യാക്കോസ് (ഗ്ലൂസ്റ്റര്‍ ) - 07939673478

ജോബി ഫ്രാൻസീസ് (ഗ്ലൂസ്റ്റര്‍ 07588809478

സംഗമ വേദി:- സെന്റ്‌ പീറ്റേഴ്സ് കാത്തോലിക് ചർച്ച്  

ലണ്ടൻ റോഡ്,‌ GL1 3EX

 




കൂടുതല്‍വാര്‍ത്തകള്‍.