Breaking Now

ജൂലൈ 5, 6, 7 തീയതികളിൽ നടത്തുന്ന യു.കെ കണ്‍വൻഷൻ ഒരു ചരിത്ര വിജയമായി മാറ്റാനുള്ള തയ്യാറെടുപ്പിൽ ഭാരവാഹികൾ.

ജൂലൈ 5, 6, 7 തീയതികളിൽ നടത്തുന്ന യു.കെ കണ്‍വൻഷൻ ഒരു ചരിത്ര വിജയമായി മാറുമെന്ന് യു.കെ.കെ.സി.എ. പ്രസിഡന്റ്‌ ലേവി പടപുരയ്ക്കലും ജനറൽ സെക്രട്ടറി മാത്തുക്കുട്ടി ആനകുത്തിക്കലും ഇതര ഭാരവാഹികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സംഘടനക്കുള്ളിലെ നിസ്സാര കാര്യങ്ങളെ വലുതാക്കി ചിത്രീകരിച്ച് തെറ്റിധാരണകളും ആശങ്കകളും പ്രചരിപ്പിച്ചതാണ് യഥാർത്ഥ പ്രശ്നമെന്നും പൂർവ്വികർ നേടിയെടുത്ത കണ്ണുനീരിന്റെയും കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും വിശ്വാസജീവിതത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും യു.കെ യൂറോപ്യൻ കണ്‍വൻഷനെ ഒരു വിജയമാക്കുവാനും സെൻട്രൽ കമ്മിറ്റി ഒന്നാകെ ആഹ്വാനം ചെയ്തു. ബർമിംഗ്ഹാമിൽ പ്രസിഡന്റ് ലേവി പടപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ യുകെ യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ ഒരുക്കുങ്ങളെ കുറിച്ച വിശദമായി ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയ്ക്ക് യു.കെ.കെ.സി.എ കേന്ദ്രഭാരവാഹികളായ ലേവി പടപ്പുരയ്ക്കല്‍ , മാത്തുക്കുട്ടി ആനകുത്തിക്കല്‍ , സാജന്‍ പടിക്കമ്യാലില്‍ , ജിജോ മാധവപ്പള്ളിയില്‍ , ജോബി ഐത്തിയില്‍ , തങ്കച്ചന്‍ കനകാലയം എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കി സ്വീകരിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.