CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 40 Minutes 47 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ ആഘോഷ രാവ് ഇന്ന് ; ജിഎംഎയുടെ വിഷു ഈസ്റ്റര്‍ ചാരിറ്റി ഇവന്റ് വാണി ജയറാം ആന്‍ഡ് കളേഴ്‌സ് ഓഫ് ഇന്ത്യ ഷോ ഇന്ന് ചര്‍ച്ച് കമ്യൂണിറ്റി സെന്ററില്‍

ജിഎംഎയുടെ ആഘോഷ രാവ് ഇന്ന്. ഏവര്‍ക്കും മനോഹരമായ മറ്റൊരു സായാഹ്നം ഒരുങ്ങുകയാണ്.

വിഷു- ഈസ്റ്റര്‍ ചാരിറ്റി ഇവന്റിന്റെ ഭാഗമായി ജിഎംഎയുടെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റുകള്‍ (സെന്റര്‍ഫോര്‍ഡും ഗ്ലോസ്റ്റര്‍ യൂണിറ്റും ചെല്‍റ്റന്‍ഹാം യൂണിറ്റും) ചേര്‍ന്ന് ഒരുക്കുന്ന പരിപാടികള്‍ ഇന്ന് അരങ്ങേറും.

ചര്‍ച്ച് കമ്യൂണിറ്റി ഹാളില്‍ വൈകീട്ട് നാലുമണിക്കാണ് പരിപാടികള്‍ അരങ്ങേറുക.

ഗ്ലോസ്റ്ററിലെ വനിതകള്‍ അവതരിപ്പിക്കുന്ന കളേഴ്‌സ് ഓഫ് ഇന്ത്യ ഡാന്‍സ് പ്രോഗ്രാം കാണികള്‍ക്ക് മികച്ച ദൃശ്യവിരുന്നാകും.

വൈകീട്ട് നാലു മണിയ്ക്ക് തന്നെ പ്രോഗ്രാം ആരംഭിക്കും. വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ കോര്‍ത്തിണക്കിയാണ് കലാവിരുന്ന് ഒരുക്കുന്നത്. ഇനിയും ടിക്കറ്റെടുക്കാത്തവര്‍ വീണ്ടും ടിക്കറ്റെടുക്കണമെന്ന് ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും സെക്രട്ടറി ബിസ്‌പോള്‍ മണവാളന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സാണ്.




കൂടുതല്‍വാര്‍ത്തകള്‍.