CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 24 Seconds Ago
Breaking Now

എന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തതിന് നന്ദി! 43% നൈജീരിയക്കാരിയെന്ന് മെഗാന്‍ മാര്‍ക്കിള്‍; ഹാരിയില്ലാതെ ഒറ്റയ്ക്ക് വിദേശ പരിപാടിയില്‍ പങ്കെടുത്ത് ഡച്ചസ്; റോള്‍ മോഡലെന്ന നിലയില്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മെഗാന്‍

43% നൈജീരിയനാണെന്ന് ജീനോളജി ടെസ്റ്റില്‍ കണ്ടെത്തിയതോടെ അമ്മയെ വിളിച്ച് ഇതേക്കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ചതായി മെഗാന്‍

മെഗാന്‍ മാര്‍ക്കിള്‍ ഒന്നുമല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിലാണ് രാജകുടുംബത്തിന്റെ സുഹൃത്തുക്കളെന്ന് പറയുന്നവര്‍. എന്നാല്‍ സ്വന്തം നിലയില്‍ അഭിപ്രായം വ്യക്തമായി പറഞ്ഞ് മെഗാന്‍ തന്റേതായ ഇടം കണ്ടെത്തുമ്പോള്‍ മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ബ്രിട്ടനിലെ ഇവരുടെ ശത്രുപക്ഷം. 

നൈജീരിയ തന്റെ രാജ്യമാണെന്ന് പറഞ്ഞാണ് മെഗാന്‍ മാര്‍ക്കിള്‍ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. 'തന്റെ രാജ്യത്തേക്ക്' സ്വാഗതം ചെയ്തതിന് നന്ദി പറഞ്ഞ മെഗാന്‍ ഒരു റോള്‍ മോഡലെന്ന നിലയില്‍ നീതിപുലര്‍ത്താന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ '43% നൈജീരിയക്കാരിയാണെന്ന്' അടുത്തിടെയാണ് കണ്ടെത്തിയതെന്നും സസെക്‌സ് ഡച്ചസ് പറഞ്ഞു. 

ആഫ്രിക്കന്‍ രാജ്യത്തേക്ക് ഹാരി രാജകുമാരനൊപ്പം രാജകീയ പര്യടനം നടത്തുന്ന മെഗാന്‍ ഒറ്റയ്ക്കാണ് വനിതാ നേതൃസമ്മേളനത്തില്‍ സംസാരിക്കാനായി എത്തിയത്. ചടങ്ങിലേക്ക് ഒരു മണിക്കൂര്‍ വൈകിയാണ് മെഗാന്‍ എത്തിയതെന്ന് കുറ്റം കണ്ടെത്താന്‍ ഇതിനിടെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. 

43% നൈജീരിയനാണെന്ന് ജീനോളജി ടെസ്റ്റില്‍ കണ്ടെത്തിയതോടെ അമ്മയെ വിളിച്ച് ഇതേക്കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ചതായി മെഗാന്‍ പറയുന്നു. ഇതിന് മുന്‍പ് നൈജീരിയന്‍ പ്രതിരോധ മന്ത്രിയ്‌ക്കൊപ്പം ലഞ്ചിലും മെഗാന്‍ പങ്കെടുത്തിരുന്നു. ബ്രിട്ടനില്‍ ഇന്‍വിക്ടസ് ഗെയിംസ് വാര്‍ഷികത്തില്‍ ഹാരി ഒറ്റയ്ക്ക് പങ്കെടുത്ത് മടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ആഫ്രിക്കയിലെ പരിപാടികളിലേക്ക് ഇവര്‍ എത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.