ബ്രിട്ടീഷുകാരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് ഊതിപ്പെരുപ്പിച്ച ചിന്തകളാണ് പലരുടെയും മനസ്സുകളിലുള്ളത്. സ്വാതന്ത്ര്യം നിറഞ്ഞ ലോകമായതിനാല്‍ സെക്‌സും അതുപോലെയാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ സെക്‌സ് സെന്‍സസ് എന്നറിയപ്പെടുന്ന ലിലോ റിപ്പോര്‍ട്ടില്‍ 4000 പേരില്‍ നിന്നും സ്വീകരിച്ച വിവരങ്ങള്‍ ഇതില്‍ നിന്നും വിഭിന്നമായ വസ്തുതകളാണ് പുറത്തുകൊണ്ടുവരുന്നത്.
ബ്രിട്ടന്‍ ഇപ്പോള്‍ സെക്‌സില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. 27 ശതമാനം പേരാണ് മുന്‍പത്തെ അപേക്ഷിച്ച് സെക്‌സില്‍ ഏര്‍പ്പെടുന്നത് കുറച്ചതായി വ്യക്തമാക്കിയത്.
15 ശതമാനം പേരാണ് ഒരു വര്‍ഷത്തോളമായി സെക്‌സിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് സര്‍വ്വെയില്‍ സമ്മതിച്ചത്. മഹാമാരിക്ക് ശേഷമുള്ള പ്രത്യാഘാതമാണ് ഈ പലായനത്തിന് കാരണമെന്നാണ് ലെലോ വിശ്വസിക്കുന്നത്. ശാരീരിക ബന്ധത്തിന് അവസരം ലഭിക്കാതെ ഏറെ നാള്‍ കഴിഞ്ഞതാണ് ആളുകള്‍ക്ക് തിരിച്ചടിയായി മാറിയത്.
24% പേര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് വര്‍ദ്ധിച്ചതായി വ്യക്തമാക്കിയപ്പോഴാണ് ഇവരെ മറികടന്ന് 27% അകന്ന് നില്‍ക്കുന്നതായി വെളിപ്പെടുത്തിയത്. 33 ശതമാനം പേര്‍ തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.
18-24 വയസ്സ് പ്രായത്തിലുള്ളവരാണ് സെക്‌സില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തത്. 35-44 വയസ്സ് വരെയുള്ളവരാണ് 2023-ല്‍ ലൈംഗിക ബന്ധം കുറഞ്ഞതായി വെളിപ്പെടുത്തിയതില്‍ അധികവും. 55-64 വയസ്സിലുള്ളവര്‍ ലൈംഗിക ജീവിതത്തില്‍ മാറ്റമില്ലെന്ന് അറിയിച്ചവരാണ്.