യുകെയിലെ അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ കഴിവുള്ള ഇന്ത്യന്‍ കലാപ്രതിഭകള്‍ക്ക് ഒരു സുവര്‍ണ്ണ വേദിയുമായി കലാഭവന്‍ ലണ്ടന്‍. BRITAIN'S GOT TALENT മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ (INDIAN'S GOT TALENT) സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വംശജരായ അനേകായിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു യുകെയിലെ ഓരോ നഗരങ്ങളും പട്ടണങ്ങളും. ഒട്ടേറെ കഴിവുറ്റ കലാ പ്രവര്‍ത്തകരാണ് യുകെയിലേക്ക് ഈ അടുത്ത നാളുകളില്‍ ജോലിക്കും പഠന ആവിശ്യങ്ങള്‍ക്കുമായി കുടിയേറിയിരിക്കുന്നത്. അതില്‍ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമുണ്ട്. തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടിയവരും കിട്ടാത്തവരുമുണ്ട്. അവരുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാണ് 'THE GREAT INDIAN TALENT SHOW'. ആദ്യ ഷോ ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാദമി ഹാളില്‍ വെച്ച് ജൂലൈ 13 ശനിയാഴ്ച്ച ഒരു മണി മുതലാണ് സംഘടിപ്പിക്കുന്നത്.
സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും പ്രാധാന്യം നല്‍കുന്നതാണ് 'THE GREAT INDIAN TALENT SHOW'.
ആദ്യ ഷോ യില്‍ മ്യൂസിക്, ഡാന്‍സ് തുടങ്ങിയവയോടൊപ്പം സൗന്ദര്യ മത്സരവും സംഘടിപ്പിക്കുന്നു. ടാലെന്‍സ് ഷോ യില്‍ ഇത്തവണ മത്സരങ്ങള്‍ ഉണ്ടാകില്ല, മ്യൂസിക്, ഡാന്‍സ് തുടങ്ങിയവയില്‍ പ്രധാനമായും ഗ്രൂപ്പ് പെര്‍ഫോമന്‍സിനായിരിക്കും മുന്‍ഗണന.
സൗന്ദര്യ മത്സരങ്ങള്‍ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍, മിസ്റ്റര്‍ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍, മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ക്യാഷ് അവാര്‍ഡുകളും മറ്റ് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് ലഭിക്കും, ഓരോ വിഭാഗത്തിലും മൂന്ന് ടൈറ്റില്‍ വിന്നേഴ്‌സിനെ കൂടാതെ നിരവധി സബ് ടൈറ്റില്‍ വിന്നേഴ്‌സിനെയും തിരഞ്ഞെടുക്കും. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നവര്‍ക്ക് ആവിശ്യമായ പരിശീനം നല്‍കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
mobile : 07841613973
email : kalabhavanlondon@gmail.com
മറ്റൊരു സന്തോഷ വാര്‍ത്ത കലാഭവന്‍ ലണ്ടന്‍ യുകെയില്‍ സ്വന്തമായി ഒരു പ്രൊഫഷണല്‍ മ്യൂസിക് ബാന്‍ഡ് ആരംഭിക്കുന്നു എന്നതാണ്, പുതു മുഖങ്ങള്‍ക്കും പുതു തലമുറക്കും ഏറെ പ്രാധാന്യം നല്‍കുന്നതായിരിക്കും കലാഭവന്‍ ലണ്ടന്റെ മ്യൂസിക് ബാന്‍ഡ്. യുകെയില്‍ ഉള്ള ഗായകര്‍ക്കും ഉപകരണ വാദ്യ സംഘത്തിനൊപ്പം മലയാള ചലച്ചിത്ര ഗാന രംഗത്തെ പ്രശസ്തരെ കൂടി ഉള്‍പ്പെടുത്തി ആയിരിക്കും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡ് പെര്‍ഫോമന്‍സുകള്‍ പ്ലാന്‍ ചെയ്യുന്നത്. താല്പര്യമുള്ളവര്‍ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക.
ജയ്‌സണ്‍ ജോര്‍ജ് (ഡയറക്ടര്‍ കലാഭവന്‍ ലണ്ടന്‍)
Email : kalabhavanlondon@gmail.com
ഫോണ്‍ : 07841613973