ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയില്‍ കണ്ടെത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്ന് പൊലീസ്. മുര്‍ഷിദാബാദ് സ്വദേശിയായ ഇയാളുമായി പെണ്‍കുട്ടി രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കാമുകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. രാത്രി 9 മണിയോടെയാണ് അങ്കമാലിയില്‍ നിന്ന് കാമുകനും മറ്റൊരാള്‍ക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. അങ്കമാലിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നിടത്ത് നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്.
സിസിടിവി ക്യാമകള്‍ പരിശോധിച്ചതില്‍ നിന്ന് കുട്ടി നടന്നുപോകുന്നത് കണ്ടെത്തിയിരുന്നു. ബംഗാള്‍ സ്വദേശികളുടെ മകളാണ്.