CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 49 Seconds Ago
Breaking Now

ബാങ്ക് ഹോളിഡേ ദിനത്തില്‍ പെരുമഴ; 26 വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ച് എന്‍വയോണ്‍മെന്റ് ഏജന്‍സി; കൗണ്ടി ഡുര്‍ഹാമില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം; ലണ്ടനും, ബ്രിസ്റ്റോളിനും ഇടയിലുള്ള സൗത്ത് ഇംഗ്ലണ്ട് മേഖലകളില്‍ മുന്നറിയിപ്പ്

അര്‍ദ്ധരാത്രിയില്‍ ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ ഒരു ഇഞ്ച് വരെ മഴയാണ് പെയ്തിറങ്ങിയത്

ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് ബാങ്ക് ഹോളിഡേ തിങ്കളാഴ്ച മഴ ദിവസമാകും. ഡൗണ്ടി ഡുര്‍ഹാമില്‍ പെട്ടെന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടതിന് പിന്നാലെ എന്‍വയോണ്‍മെന്റ് ഏജന്‍സി 26 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ലണ്ടനും, ബ്രിസ്റ്റോളിനും ഇടയിലുള്ള സൗത്ത് ഇംഗ്ലണ്ട് മേഖലയിലാണ് അലേര്‍ട്ട് പ്രധാനമായും നിലനില്‍ക്കുന്നത്. നോര്‍ത്ത് ഈസ്റ്റിലെ കൗണ്ടി ഡുര്‍ഹാമിന് സമീപം മുന്നറിയിപ്പ് തുടരുകയാണ്. വൈന്‍യാര്‍ഡ് ഗ്രാമത്തിന് സമീപം അരക്കൊപ്പം വെള്ളത്തില്‍ നാട്ടുകാര്‍ നീന്തിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

പ്രശ്‌നബാധിത മേഖലകളില്‍ താഴ്ന്ന നിലയിലുള്ള നടപ്പാതകളും, വെള്ളക്കെട്ടിന് സമീപമുള്ള പാലങ്ങളും ഒഴിവാക്കാന്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടിലൂടെ നടക്കാനോ, ഡ്രൈവ് ചെയ്യാനോ ശ്രമിക്കരുതെന്നാണ് നിര്‍ദ്ദേശം. അര്‍ദ്ധരാത്രിയില്‍ ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ ഒരു ഇഞ്ച് വരെ മഴയാണ് പെയ്തിറങ്ങിയത്. A general view of motorists in rain on the M5 northbound.
Pic: PA

സ്‌കോട്ട്‌ലണ്ടിലെ വെസ്‌റ്റേണ്‍ ഐല്‍സിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചില ഭാഗങ്ങളിലും മഞ്ഞ മഴ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈസ്റ്റ് സ്‌കോട്ട്‌ലണ്ട്, ഹൈലാന്‍ഡ്‌സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 

ഡ്രൈവിംഗ് ബുദ്ധിമുട്ടുള്ളതായി മാറുകയും, വെള്ളപ്പൊക്കം മൂലം വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും കേടുപാട് സംഭവിക്കാനും ഇടയുണ്ട്. ചില മേഖലകള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടും. ഈസ്റ്റേണ്‍ വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ശക്തമായ മഴ രൂപപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.