CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 18 Seconds Ago
Breaking Now

ഭക്തി സാന്ദ്രമായി എയില്‍സ്‌ഫോര്‍ഡ് തീര്‍ഥാടനം . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ തീര്‍ഥാടനത്തില്‍ പങ്ക് ചേര്‍ന്നത് ആയിരങ്ങള്‍

എയില്‍സ്‌ഫോര്‍ഡ് . തീര്‍ഥാടകയായ സഭയെ വളര്‍ത്തുന്ന ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ് തീര്‍ഥാടനങ്ങള്‍ എന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ .

ഓരോ തീര്‍ഥാടനവും ദൈവ ജനത്തിന്റെ കൂട്ടായ്മയില്‍ ആയിരക്കുന്നതിലൂടെ അവര്‍ തനിച്ചല്ല ഒരു സമൂഹമാണ് എന്ന ചിന്ത വരുത്തുന്നു ,പരിശുദ്ധ അമ്മയാണ് സഭയെ ഒരുമിപ്പിക്കുന്നത് ഈശോയുടെ ഉഥാനത്തിനും  സ്വര്‍ഗാരോപണത്തിനും ശേഷം പന്തക്കുസ്ത തിരുനാള്‍ വരെയുള്ള സമയം പരിശുദ്ധ 'അമ്മ സഭയെ കൂട്ടി ചേര്‍ക്കുക ആണ് .

 

സഭയെയും സമൂഹത്തെയും ഒരുമിച്ചു നിര്‍ത്തുന്നതില്‍ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ഏഴാമത്  എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനത്തോടനുബന്ധിച്ചു നടത്തിയ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം .രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും , പ്രോപോസ്ഡ് മിഷനുകളില്‍ നിന്നുമായി  , വൈദികരും സന്യസ്തരും  ഉള്‍പ്പെടെ നൂറു കണക്കിന് പേരാണ് തീര്‍ഥാടനത്തില്‍ പങ്കു ചേര്‍ന്നത് .

 

ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമായ എയില്‍സ്‌ഫോര്‍ഡ് പ്രിയോറിയിലേക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ത്ഥാടനത്തില്‍ നൂറു കണക്കിന് വിശ്വാസികളാണ് പങ്ക് ചേര്‍ന്നത്.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലികാട്ട്, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഡോ. ടോം ഓലിക്കരോട്ട്, മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു കുരിശുംമൂട്ടില്‍, റീജിയണിലെ മറ്റ് കോഡിനേറ്റര്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.