CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 16 Seconds Ago
Breaking Now

ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, റാമ്‌സ്‌ഗേറ്റിന്റെ 10ാം വാര്‍ഷീകത്തോട് അനുബന്ധിച്ചുള്ള വചന ശുശ്രൂഷ ജൂണ്‍ 28മുതല്‍ 30 വരെ

ഡിവൈന്‍  റിട്രീറ്റ് സെന്റര്‍, റാമ്‌സ്‌ഗേറ്റിന്റെ 10ാം വാര്‍ഷീകത്തോട് അനുബന്ധിച്ചു നടത്തുന്ന മൂന്ന് ദിവസത്തെ വചന ശുശ്രുഷ ജൂണ്‍ 28മുതല്‍ 30 വരെ നടത്തപ്പെടുന്നു. June 28 വെള്ളിയാഴ്ച കൊങ്കണിയിലും,  29 ശനിയാഴ്ച ഇംഗ്ലീഷിലും, 30 ഞായറാഴ്ച മലയാളത്തിലും ആയിരിക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട്  4:30 വരെ നടത്തുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകരും ഡിവൈന്‍  UK മിനിസ്ട്രിയുടെ സ്ഥാപകനും ആയ ബഹു. Fr George Panackal VC, Rev. Dr Augustine Vallooran VC, Fr Joseph Edattu VC, Fr Paul Pallichamkudiyil VC എന്നിവരാണ് . നിങ്ങള്‍ എല്ലാവരും കുടുംബസമേതം വന്ന് ദൈവാനുഗ്രഹം പ്രാപിക്കാന്‍ സ്‌നേഹപൂര്‍വ്വം ക്ഷെണിക്കുന്നു. 

അഡ്രസ്: The Adelphi, Crystal Grand, 3 Bath Road, Slough, SL1 3UA

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.divineuk.org  / office@divineuk.org / +447474787870 

 2024 ജൂലൈ 5 മുതല്‍ 7 വരെ താമസിച്ചുള്ള ആന്തരീക സൗഖ്യ ധ്യാനം ഡിവൈന്‍ റിട്രീറ് സെന്റര്‍, റാംസ്‌ഗേറ്ററില്‍, ഉണ്ടായിരിക്കുന്നതാണ്. ഈ ധ്യാനം ബഹു. Fr George Panackal VC, Rev. Dr Augustine Vallooran VC, Fr Joseph Edattu VC, Fr Paul Pallichamkudiyil VC എന്നിവര്‍ ചേര്‍ന്ന് നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്. ബുക്ക് ചെയ്യണ്ട ലിങ്ക് താഴെ ചേര്‍ക്കുന്നു. 

https://www.divineuk.org/residentialrtereats/

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.divineuk.org  / office@divineuk.org / +447474787870

 




കൂടുതല്‍വാര്‍ത്തകള്‍.