മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ 2024 ജൂണ്‍ 8ന് വൈകിട്ട് 6:00 PM മണിക്ക് എത്തിച്ചേരുന്നു.
ബ്രിസ്റ്റോള്‍ ഇടവക ഒന്നാകെ പരിശുദ്ധ പിതാവിന് ഗംഭീര വരവേല്‍പ്പ് നല്‍കുവനായി ഒരുങ്ങുകയാണ്.
ശ്ലൈഹീക സന്ദര്‍ശനത്തിന്റെ ഭാഗമായി യു. കെ യിലെ വിവിധ ഇടവകകള്‍ പരിശുദ്ധ കാതോലിക്ക ബാവ തിരുമനസുകൊണ്ടു സന്ദര്‍ശിച്ചു വരുന്നതിന്റെ ഭാഗമായിട്ടാണ് ബ്രിസ്റ്റോള്‍ ഇടവകയില്‍ 2024 ജൂണ്‍ 8 ന് ശനിയാഴ്ച സന്ധ്യ നമസ്‌കാര ശുശ്രൂഷ നടത്തുവാനും ബ്രിസ്റ്റോള്‍ ഇടവകയിലെ സഭാ വിശ്വാസികളെ നേരില്‍ കാണുവാനും പരിശുദ്ധ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് എത്തിച്ചേരുന്നത്.
യു. കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്‌തെഫനോസ് തിരുമേനിയും അന്നേ ദിവസം പരിശുദ്ധ കാതോലിക്ക ബാവയുടെ കൂടെ സന്ദര്‍ശനത്തിനായി എത്തിച്ചേരുന്നതാണ്. ഇടവകയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ അവസരത്തിലും സ്ഥലപരിമിതികളുടെ അഭാവത്തിലും ഇടവക മൊത്തമായും മലങ്കരയുടെ മോറാനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇടവക വികാരി ബഹു : വര്‍ഗീസ് ജോണ്‍ മണ്ണാഞ്ചേരില്‍ ഇടവക ട്രസ്റ്റീ ബിജോയ് ജോര്‍ജ്, ഇടവക സെക്രട്ടറി ഷോണ്‍ ജോണ്‍ പള്ളിക്കലേത്ത് മാനേജ്‌മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. എല്ലാ സഭാ മക്കളേയും 2024 ജൂണ്‍ 8 ന് ശനിയാഴ്ച ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലേക്കു സ്വാഗതം ചെയ്യുന്നു.
വാര്‍ത്തകള്‍ :വിനോദ് വല്യത്തു