കാത്തോലിക് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ വിമന്‍സ് ഫോറം വാര്‍ഷിക സംഗമം 2024, ജൂണ്‍ 15ന് സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്, മാറ്റ്‌സണ്‍ ലെയ്ന്‍, ഗ്ലോസ്റ്റര്‍, GL4 6DT ല്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഗ്ലോസ്റ്റെര്‍ സെന്റ് മേരിസ് പ്രോപോസ്ഡ് മിഷനിലെ വിമന്‍സ് ഫോറം ആണ് ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്. പരിപാടികള്‍ രാവിലെ 9:00 മണി മുതല്‍ 4:00 മണി വരെ നടത്തപ്പെടും. സംഗമത്തിന്റെ ആപ്തവാക്യം ആയി തിരഞ്ഞെടുത്തിരിക്കുന്നത് 'മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു, സമാധാനത്തോടെ പോകുക' (ലൂക്കാ 8:48) എന്ന ബൈബിള്‍ വാക്യം ആണ്. അന്നെ ദിവസത്തെ പ്രോഗ്രാം ഷെഡ്യൂള്‍ 9:00 AM ന് വിശുദ്ധ കുര്‍ബാനക്ക് ശേഷം 10:30 മണിക്ക് ഉദ്ഘാടനം. സംഗമത്തിന്റെ പ്രധാന സ്പീക്കര്‍ അയര്‍ലന്‍ഡില്‍ നിന്നുമുള്ള ബ്രദര്‍. ഷിബു ജോണ്‍ ആണ്.
ആശംസകള്‍ അറിയിക്കുന്നത് റവ. സിസ്റ്റര്‍ ജീന്‍ മാത്യു ( എപ്പാര്‍ക്കി വിമന്‍സ് ഫോറം ഡയറക്ടര്‍), ഫാ. മാത്യു സെബാസ്റ്റ്യന്‍ പാലരക്കരോട്ട് (റീജിയണല്‍ വിമന്‍സ് ഫോറം ഡയറക്ടര്‍), ഫാ. ജിബിന്‍ വാമറ്റത്തില്‍ (ഗ്ലോസ്റ്റെര്‍ പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍), ഫാ.പ്രജില്‍ പണ്ടാരപ്പറമ്പില്‍ (കാര്‍ഡിഫ് മിഷന്‍ ഡയറക്ടര്‍), ശ്രീമതി സോണിയ സോണി (റീജിയണല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് എന്നിവരാണ്. ഉച്ചഭക്ഷണത്തിന് ശേഷം സാംസ്‌കാരിക പരിപാടികളോട് കൂടി 4 മണിക്ക് സമാപനം.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ വിമന്‍സ് ഫോറം സംഗമത്തിലേക്ക് റീജിയണിലെ എല്ലാ മിഷന്‍, പ്രോപോസ്ഡ് മിഷന്‍, മാസ്സ് സെന്റേഴ്‌സ് എന്നിവയിലെ എല്ലാ വനിതകളെയും വളരെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി റീജിയണല്‍ വിമന്‍സ് ഫോറം പ്രസിഡന്റ്, ശ്രീമതി സോണിയ സോണി അറിയിച്ചു.