പഞ്ചേന്ദ്രിയങ്ങള്‍ക്കും ആനന്ദദായകമായ ഒരു വൈകുന്നേരത്തിനാണ് യുകെ മലയാളികള്‍ ശനിയാഴ്ച സാക്ഷികളായത്.
നയനാനന്ദകരമായ ചടുലനൃത്തങ്ങള്‍, ശ്രവണോത്സുകമായ ഗാനമാലകള്‍, ഘ്രാണരസനേന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന രുചിയൂറും വിഭവങ്ങള്‍, ത്വഗിന്ദ്രിയമുണര്‍ത്തുന്ന ആഘോഷങ്ങളുടെ രോമാഞ്ചങ്ങള്‍.
സംഘടകരും, വിവിധ കലാപരിപാടികളില്‍ ഭാഗവാക്കായവരും ഗംഭീരമായ ഒരു സംഗീത നൃത്ത്യ സന്ധ്യ കാണികള്‍ക്കായി കാഴ്ച വച്ചു. എഴുപതില്‍ പരം കലാകാരന്മാരുടെ പ്രകടനമാണ് അന്നേ ദിവസം നടന്നത്.
പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എഞ്ചിനീയര്‍മാര്‍ ഒരുക്കിയ വര്‍ണ്ണാഭമായ കാഴ്ചകളും ആവേശജ്വലമായ ശബ്ദവിസ്മയങ്ങളും മോടി കൂട്ടി.
കളര്‍ മീഡിയ ( വെല്‍സ് ചാക്കോ) ബീറ്റ്‌സ് യുകെ ഡിജിറ്റല്‍ വേള്‍ഡ് ( ബിനു നോര്‍ത്താംപ്ടന്‍) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികള്‍ ഗംഭീരമാക്കിയ ടെക്‌നികല്‍ ടീം.
എ ആര്‍ ഫോട്ടോഗ്രഫി,
ടൈം ലെസ്സ് സ്റ്റുഡിയോ, എന്നിവരടങ്ങുന്ന പരിചയ സമ്പന്നരും കാര്യക്ഷമവുമായ ഫോട്ടോഗ്രഫി ടീം.
വീഡിയോഗ്രാഫിയില്‍ നിപുണരായ റോസ് ഡിജിറ്റല്‍ വിഷനാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ഡിസൈനേജ് അഡ്വര്‍ടൈസിങ്, ഫ്‌ളിക്‌സ് ബ്രാന്‍ഡിംഗ്, എ ആര്‍ എന്റര്‍ടൈന്‍മെന്റ്, ആര്‍ കെ ഡിസൈനേഴ്‌സ് എന്നിവരാണ് ഈ വര്‍ഷത്തെ വ്യത്യസ്തമായും രസകരമായും പോസ്റ്ററുകള്‍ തയ്യാറാക്കിയവര്‍.
യൂ കെ യില്‍ നിരവധി വേദികളില്‍ പരിചയ സമ്പന്നരായ അവതാരകാരായ ആര്‍ ജെ ബ്രൈറ്റ്, പപ്പന്‍, ജോണ്‍, ജിഷ്മ എന്നിവര്‍ അണിനിരക്കുന്ന അവതാരകനിര കാണികളെ ഉന്മേഷത്തില്‍ നിറച്ചു.
അനീഷ് ജോര്‍ജ്ജ്, ടെസ്‌മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ് എല്ലാ വര്‍ഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നം നമുക്കായി ഒരുക്കിയത്.
അന്നേ ദിവസം കേബ്രിഡ്ജ് മേയര്‍ ബഹുമാന്യനായ ശ്രീ ബൈജു തിട്ടാല വിശിഷ്ട അഥിതിയായി സാന്നിധ്യം കൊണ്ട് നമ്മോടൊപ്പം ഉണ്ടായിരുന്നു.
അദ്ദേഹത്തെ ആദരിച്ചതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ടോണി ചെറിയാന്‍, നഴ്‌സിംഗ് പഠന റിക്രൂട്ട്‌മെന്റ് മേഖലയിലെ മികവിന് ആര്‍ഷ സെബാസ്റ്റ്യന്‍ എന്നിവരെയും പ്രേത്യേകാല്‍ ആദരിക്കുക ഉണ്ടായി.
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന Vox Angela മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ്ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു കത്തികയറി.
അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും വിവിധ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നമാണ് മഴവില്‍ സംഗീതം തയ്യാറാക്കിയത്. .
പരിപാടിയുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഉജ്വല വിജയം ഈ വര്‍ഷവും പ്രൗഡഗംഭീരമായി ആവര്‍ത്തിച്ചു.