ബാപ്പയുടെയും മകളുടെയും യഥാര്‍ത്ഥ സ്‌നേഹത്തെ വിവരിക്കുന്ന കൊച്ചു കഥ ഇതിനോടകം തന്നെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു.
വര്‍ഷങ്ങളോളം തന്റെ കുടുംബത്തിനുവേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന ഒരു ബാപ്പക്ക്, മകളുടെ കല്യാണത്തിനുപോലും പോകാന്‍ പറ്റാതെ വരുമ്പോള്‍ കൂടെയുള്ള കൂട്ടുകാരും, സഹപ്രവര്‍ത്തകരും ഒരുമിച്ചുചേര്‍ന്ന് മകളുടെ കല്യാണത്തിന് വേണ്ടി നാട്ടിലേക്കു വിടുന്ന ഹൃദയസ്പര്‍ശിയായ കഥ.
ജീവിതത്തിലെ ആ ധന്യ നിമിഷത്തില്‍ ബാപ്പയും കൂടി പ്രതീക്ഷിക്കാതെ എത്തുബോള്‍ ഉണ്ടാകുന്ന സന്തോഷം പങ്കുവയ്ക്കുന്ന മകളും.
നല്ല ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തുത് ഷിജോ സെബാസ്‌റ്റൈന്‍ ആണ്. ക്യാമറ നിര്‍വഹിച്ചത് ജയിബിന്‍ തോളത്തും, എഡിറ്റിംഗ് ചെയ്തു മനോഹരമാക്കിയത് അരുണ്‍ കുത്തേടുത്ത് ആണ്.
സ്റ്റാന്‍ലി ജോസഫ്, ഷൈന്‍ മാത്യു, എബിള്‍ എല്‍ദോസ്, രതീഷ് തോമസ്, ബിജി ബിജു, സൗമ്യ ബൈജു, എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.