CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 52 Seconds Ago
Breaking Now

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്

ജൂലൈ 9 നാണ് ഞാറക്കല്‍ എക്‌സൈസ് കേസെടുത്തത്.

അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ജൂലൈ 9 നാണ് ഞാറക്കല്‍ എക്‌സൈസ് കേസെടുത്തത്. 

ഞാറക്കല്‍ എളങ്കുന്നപ്പുഴ ബീച്ച് കരയില്‍ പ്രവര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ളവയാണ് വീഡിയോ ദൃശ്യങ്ങളെന്ന് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ ഒന്നിന് വൈകിട്ട് 5.45 നായിരുന്നു ഉദ്ഘാടന ചടങ്ങ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മഹസര്‍, ഒക്കറന്‍സ് റിപ്പോര്‍ട്ട്, വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി എന്നിവ എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നും എക്‌സൈസ് കോടതിയെ അറിയിച്ചു. നാല് മാസം മുമ്പ് സമാനമായ കേസില്‍ കോഴിക്കോട് പൊലീസ് കേസെടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.