CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 55 Seconds Ago
Breaking Now

യുക്മ ബംബര്‍ ടിക്കറ്റ് വില്‍പ്പനക്ക് ഉജ്ജ്വല തുടക്കം…. വിജയികളെ കാത്തിരിക്കുന്നത് ലൈഫ് ലൈന്‍ പ്രൊട്ടക്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന 10000 പൗണ്ടും 22 ഗ്രാം സ്വര്‍ണനാണയങ്ങളും .നറുക്കെടുപ്പ് നവംബര്‍ 2 ന് യുക്മ ദേശീയ കലാമേള വേദിയില്‍

യുക്മ ദേശീയ  റീജിയണല്‍ കമ്മറ്റികളുടെയും, യുക്മ ചാരിറ്റിയുടെയും, അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം  യുക്മ ദേശീയ സമിതി യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് & മോര്‍ട്ട്‌ഗേജ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടെക്ടിന്റെ സഹകരണത്തോടെ  അവതരിപ്പിക്കുന്ന നാലാമത് 'യുക്മ ബംമ്പര്‍ ടിക്കറ്റ്  2024 ' ഭാഗ്യക്കുറി  പുറത്തിറക്കി. യുക്മ ദേശീയ കായികമേള വേദിയില്‍ വച്ച് യുക്മ നാഷണല്‍ ട്രഷറര്‍ ഡിക്‌സ് ജോര്‍ജാണ് യുക്മ ബംമ്പര്‍ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ലൈഫ് ലൈന്‍ പ്രൊട്ടെക്ട് മാനേജിംഗ് ഡയറക്ടര്‍ ബിജോ ടോം, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റര്‍ താണോലില്‍,  സ്മിതാ തോട്ടം, ജോയിന്റ് ട്രഷറര്‍ എബ്രാഹം പൊന്നുംപുരയിടം,

 പി ആര്‍ ഒ അലക്‌സ് വര്‍ഗീസ്, ദേശീയ സമിതിയംഗങ്ങളായ ബിനോ ആന്റണി, ടിറ്റോ തോമസ്, ജയകുമാര്‍ നായര്‍, സണ്ണിമോന്‍ മത്തായി,  റീജിയണല്‍ പ്രസിഡന്റുമാരായ സുജു ജോസഫ്, ജോര്‍ജ് തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബിജു പീറ്റര്‍, സുരേന്ദ്രന്‍ ആരക്കോട്ട് തുടങ്ങി വിവിധ റീജിയണുകളില്‍ നിന്നുള്ള ഭാരവാഹികളും, അംഗ അസോസിയേഷന്‍ ഭാരവാഹികളും, യുക്മ  പ്രതിനിധികളും ഉള്‍പ്പെട്ട വേദിയില്‍ വച്ചാണ് യുക്മ ബംമ്പര്‍ ടിക്കറ്റിന്റെ ഓദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.

 

ടിക്കറ്റുകള്‍ ഇതിനകം യുക്മയുടെ റീജിയണുകളില്‍  എത്തിച്ചു കഴിഞ്ഞു, ടിക്കറ്റുകളുടെ വില്പനയ്ക്ക് ഉജ്വല തുടക്കമാണ് കുറിച്ചിരിക്കുന്നത്.

 

പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരം പൗണ്ട് ഒന്നാം സമ്മാനമായി ലഭിക്കുന്നു എന്നതാണ് യുക്മ  ബംമ്പര്‍ ടിക്കറ്റ്  2024 സമ്മാന പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനമായി  ഒരു പവനും, മൂന്നാം സമ്മാനമായി ഏഴ് പേര്‍ക്ക് രണ്ട് ഗ്രാം സ്വര്‍ണനാണയങ്ങളുമാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കാന്‍ പോകുന്നത്. യുക്മയുടെ ആറ് പ്രമുഖ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങളും മറ്റ് റീജിയണുകള്‍ക്ക് എല്ലാമായി രണ്ട് ഗ്രാം സ്വര്‍ണനാണയവും ഉറപ്പായും ലഭിക്കുന്ന വിധമാണ് മൂന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. സമ്മാന പദ്ധതിയുടെ  നറുക്കെടുപ്പ് നവംബര്‍ രണ്ട്  ശനിയാഴ്ച നടക്കുന്ന യുക്മ ദേശീയ കലാമേള വേദിയില്‍ വച്ചായിരിക്കും.

 

മുന്‍ വര്‍ഷങ്ങളിലേതു പോലെതന്നെ യുകെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ ലൈഫ് ലൈന്‍ ഇന്‍ഷ്വറന്‍സ് & മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ് യുക്മ ബമ്പര്‍ 2024 ന്റെ സമ്മാനങ്ങളെല്ലാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.  

 

യുക്മ ബംമ്പര്‍ ലോട്ടറിയുടെ വിറ്റുവരവിന്റെ പകുതി തുക വില്‍ക്കുന്നവര്‍ക്ക് വീതിച്ചു നല്‍കുന്ന വിപുലമായ വാഗ്ദാനമാണ് മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും നടപ്പിലാക്കുന്നത്. യുക്മ ബംമ്പര്‍ ടിക്കറ്റ്  2024 ലെ വില്‍ക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകള്‍ക്കുമായി വീതിച്ചു നല്‍കുകയാണ് യുക്മ. യുക്മ ബംമ്പര്‍ ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.

 

യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യുക്മ ബംമ്പര്‍  2024 നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍  ആയിരുന്നു യുഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്‌സ് ക്ലവാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി എസ് മിത്രന്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി. 2019 ല്‍  ബ്രാന്‍ഡ് ന്യൂ Peugeot 108  കാര്‍ സമ്മാനമായി നേടിയ ഭാഗ്യശാലി ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നുള്ള ജോബി പൗലോസ് ആയിരുന്നു.

 

കഴിഞ്ഞ മൂന്ന് തവണയും ഒന്നാം സമ്മാനമായി ബ്രാന്‍ഡ് ന്യൂ കാറുകളായിരുന്നു നല്‍കിയത്. പതിവിന് വിപരീതമായി ഈ വര്‍ഷം ഒന്നാം സമ്മാനാര്‍ഹനാകുന്ന വ്യക്തിക്ക് പതിനായിരം പൗണ്ടാണ് സമ്മാനമായി ലഭിക്കുന്നത്. യുകെയില്‍ ഒരു മലയാളി സംഘടന ആദ്യമായിട്ടാണ് ലോട്ടറിയിലൂടെ

ഇത്രയും വലിയ തുക സമ്മാനമായി  നല്‍കുന്നത്.  ഈ വര്‍ഷം യുക്മ ബംമ്പര്‍ നറുക്കെടുപ്പിന് കൂടുതല്‍  ആവേശകരമായ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

 

ടിക്കറ്റുകള്‍ ആവശ്യമായ അംഗ അസോസിയേഷനുകള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ (07904785565), ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് (07877348602), ട്രഷറര്‍ ഡിക്‌സ് ജോര്‍ജ് (07403312250),  തുടങ്ങിയവരെയോ, റീജിയണല്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയോ  ബന്ധപ്പെടേണ്ടതാണ്.

 

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 

 




കൂടുതല്‍വാര്‍ത്തകള്‍.