മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായത് ബാധിച്ചത് ആഗോള തലത്തില്‍. ലോകത്തുടനീളമുള്ള സേവനങ്ങളെയാണ് തകരാര്‍ ബാധിച്ചത്. ബാങ്കിങ് മേഖലയിലടക്കം ലോകത്തിലെ മുന്‍നിര കമ്പനികളെയും, യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും, വിമാന സര്‍വീസുകളെയും മറ്റുമാണ്. അതേസമയം മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യത്തില്‍ മണിക്കൂറുകള്‍ കൊണ്ടുണ്ടായത് 1.9 ലക്ഷം കോടിയുടെ ഇടിവാണ്.
ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ 192 വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഫ്‌ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോ ഉള്ള ഓപ്ഷന്‍ പോലും ലഭിച്ചില്ല. കൊച്ചി, കോഴിക്കോട് അന്താരാഷട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്‍ഡിഗോ കൂടാതെ, ആകാശ, സ്‌പൈസ്‌ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്ഇന്‍ ജോലികളും താറുമാറായി. ബുക്കിങ്, ചെക്ക്ഇന്‍, റീഫണ്ട് സേവനങ്ങള്‍ക്കാണ് തടസ്സങ്ങള്‍ നേരിട്ടത്. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനികള്‍ പിന്നീട് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറുകയും ചെയ്തു.
ഇന്റര്‍നെറ്റ് തടസ്സം യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും ബാധിച്ചു. അറ്റസ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. പ്രശ്‌നം പരിഹരിക്കും വരെ ഇടപാടുകള്‍ നടത്തരുതെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം ബാങ്കുകള്‍, എയര്‍ലൈന്‍സ്, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍, ടിവി, റേഡിയോ ബ്രോഡ്കാസ്റ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസ്സുകളെ തകരാര്‍ ബാധിച്ചു.